ചിക്കന്‍ സ്റ്റാളില്‍ മോഷണം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചിക്കന്‍ സ്റ്റാളില്‍ മോഷണം നടത്താന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയിലിലെ എം.ആര്‍ ചിക്കന്‍ സ്റ്റാളിലാണ് മോഷണശ്രമം നടന്നത്. കണ്ണൂര്‍ തോട്ടങ്കല്‍ തടിക്കാവ് സ്വദേശി ടി.സി മഹേഷി(30) നെയാണ് പിടികൂടിയത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ചിക്കന്‍ സ്റ്റാളിന്റെ വാതിലിന് പൂട്ട് ഉണ്ടായിരുന്നില്ല. കടയില്‍ എത്തിയ മഹേഷ് അകത്തുകയറി മോഷണത്തിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ കടയ്ക്ക് സമീപത്തായി കാറില്‍ ആളുകളുണ്ടായിരുന്നത് ഇയാള്‍ ശ്രദ്ധിച്ചില്ല. മഹേഷിനെ നിരീക്ഷിച്ച ഇവര്‍ ഇയാള്‍ മോഷ്ടിക്കാനായി കയറിയതാണെന്ന് മനസ്സിലാക്കിയപ്പോള്‍ കടയുടെ വാതില്‍ പുറത്തു നിന്ന് പൂട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വട്ടക്കുണ്ട് പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയിലും കാരാടി എച്ച്പി പമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന 18-കഫെ എന്ന ഷോപ്പിലും ഇയാള്‍ തന്നെയാണ് കവര്‍ച്ച നടത്തിയതെന്ന് കടയുടമകള്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ സുരക്ഷാ വീഴ്ച; ഡൊണാൾഡ് ട്രംപിന്റെ ഹെലികോപ്റ്ററിന് സമീപത്തേക്ക് പാസഞ്ചർ വിമാനം എത്തിയ സംഭവത്തിൽ...

0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന്...

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...