ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ മോഷണം ; പ്രതിയെ പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നിന്ന് ആറുലക്ഷം രൂപ മോഷണംപോയി. മോഷ്ടാവ് മണിക്കൂറുകൾക്കകം പിടിയിൽ. കാഞ്ഞിരക്കടവ് കാളംതൊടിയിൽ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാർക്കാട്ടുനിന്ന് ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കർ നേരത്തേ പള്ളിയിൽ പോയിരുന്നതായി പോലീസ് പറയുന്നു. വലിയ പെരുന്നാളിന് ബലികർമത്തിനുവേണ്ടി മഹല്ല് നിവാസികളിൽനിന്ന് പണം സ്വരൂപിച്ചത് മനസ്സിലാക്കിയാണ് മോഷണം നടത്തിയതെന്നും പറഞ്ഞു. നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബൂബക്കർ പിടിയിലാകുന്നത്.

പള്ളിയുടെ ഓഫീസിലെ വാതിൽപ്പൂട്ട് തകർത്ത് അലമാര കുത്തിത്തുറന്നാണ് പണം കവർന്നത്. മോഷണം നടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളിയിലെ മറ്റുഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. അടുത്തദിവസങ്ങളിൽ ഉപയോഗിക്കാനുള്ളതുകൊണ്ടാണ് പണം ബാങ്കിൽ നിക്ഷേപിക്കാതിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ. അജീഷിന്റെ നേതൃത്വത്തിൽ എസ്‌ഐ എം. സുനിലും സംഘവുമാണ് അന്വേഷണം നടത്തിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മഴ മുന്നറിയിപ്പുകളും പിൻവലിച്ചു ; സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യതയില്ല. മഴ മുന്നറിയിപ്പ്...

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാന്‍സയുടെ ഫെയ്‌സ് ലിഫ്റ്റ് ലോഞ്ച് ഒക്ടോബര്‍ 14ന്

0
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഗ്ലാൻസയുടെ ഫെയ്‌സ് ലിഫ്റ്റ് ഒക്ടോബർ 14ന് വിപണിയിൽ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

0
കൊല്ലം : കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയാൾ...