പയ്യന്നൂർ: കാനായി മുക്കൂട് പാലത്തിനുസമീപം വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ കാർ കണ്ടെത്തി. 350-ഓളം മീറ്റർ അകലെ വെള്ളത്തിൽ മുങ്ങിയനിലയിലായിരുന്നു. പയ്യന്നൂർ അഗ്നിരക്ഷാസേനയും ഖലാസികളും നാട്ടുകാരും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ കാർ കരയ്ക്ക് കയറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ മുക്കൂട് പാലത്തിന് സമീപമായിരുന്നു അപകടം. ഇതിലൂടെ വന്ന കാർ വെള്ളത്തിൽ മുങ്ങിക്കിടന്ന റോഡിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശികളായ ഹാരിസ്, ഹുസൈൻ, മുഹമ്മദ് കുഞ്ഞി എന്നിവർ വാതിലുകൾ തുറന്ന് പുറത്തുചാടി രക്ഷപ്പെട്ടു.
വെള്ളത്തിൽ ചാടിയ ഇവരെ സമീപവാസിയായ പി. തമ്പാന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷിച്ച് സമീപത്തെ വീട്ടിലെത്തിക്കുകയായിരുന്നു. തിരച്ചിൽ നടത്തിയിട്ടും കാർ ശനിയാഴ്ച കണ്ടെത്താനായില്ല. ഞായറാഴ്ച തോണിയുമായി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കാർ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടതിന്റെ സമീപത്തെ വലിയ തോട് 350-ഓളം മീറ്റർ അകലെയുള്ള പുഴയിൽ ചേരുന്നിടത്ത് മരക്കൊമ്പുകളിൽ തടഞ്ഞുനില്ക്കുകയായിരുന്നു. കാർ. നാല് മണിക്കുർ നേരത്തെ പരിശ്രമത്തിലൂടെയാണ് കാർ കരയിലെത്തിക്കാനായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























