മലയാലപുഴ ദേവീ ക്ഷേത്രത്തിലെ മോഷണം ; കുറ്റക്കാര്‍ക്ക് തലോടല്‍ മാത്രം നല്‍കി ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാലപുഴ ദേവീ ക്ഷേത്രത്തിലെ പൂജാ സാധനങ്ങള്‍ മോഷ്ടിക്കുവാന്‍ കൂട്ടുനിന്ന ദേവസ്വം ജീവനക്കാര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും നടപടി എടുക്കാതെ ദേവസ്വം കമ്മീഷണര്‍. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണം എന്ന് ആവശ്യപെട്ടിട്ടും സ്ഥലം മാറ്റം മാത്രം നല്‍കി ലളിതമായ നടപടിയില്‍ ഒതുക്കുകയാണ് ചെയ്തത്. ഭക്തര്‍ നല്കിയ വഴിപാട് സാധനങ്ങള്‍ മറിച്ചു വില്‍ക്കുവാന്‍ കൂട്ടുനിന്നു എന്ന കുറ്റമാണ് ഇവര്‍ ചെയ്തത്. മലയാലപുഴ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ പട്ട്, ചന്ദനത്തിരി, കര്‍പ്പൂരം, നെയ്‌ എന്നിവയാണ് അപഹരിച്ചു മറിച്ചു വില്പന നടത്തിയത്.

ക്ഷേത്രത്തിലെ സി.സി.റ്റി.വി പരിശോധിച്ചപ്പോള്‍ ഭക്തര്‍ വഴിപാടായി നല്‍കിയ പൂജാ സാധനങ്ങള്‍ ചുറ്റമ്പലത്തിന് അകത്ത് ചാക്കില്‍ കെട്ടി വെച്ചിരിക്കുന്നതായും ദേവസ്വം ജീവനക്കാരുടെ ഒത്താശയോടെ സ്റ്റാള്‍ നടത്തിപ്പുകാര്‍ മറിച്ചു വില്‍ക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. സംഭവത്തില്‍ ദേവസ്വം വാച്ചര്‍മാരായ ശൈലേഷ് ,സുധാകരന്‍ എന്നിവര്‍ക്ക് എതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. രാത്രി ഡ്യൂട്ടി നോക്കുന്ന വാച്ചര്‍ പിറ്റേ ദിവസത്തെ ഡ്യൂട്ടിക്കാരന്‍ എത്തിയ ശേഷം മാത്രമേ പുറത്തുപോകാവു എന്ന വ്യവസ്ഥ ലംഘിച്ചതായും വിജിലന്‍സ് എസ്.പി വി. സുനില്‍ കുമാറിന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കുറ്റക്കാരായി കണ്ട ദേവസ്വം വാച്ചര്‍മാരായ ശൈലേഷിനെ മാവേലിക്കരയിലേക്കും സുധാകരനെ തിരുവല്ല ഗ്രൂപ്പിലേക്കുമാണ് ദേവസ്വം കമ്മീഷണര്‍ സ്ഥലം മാറ്റിയത്. കുറ്റകരമായ അനാസ്ഥയുണ്ട് എന്ന് കണ്ടെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...