അടച്ചിട്ട വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘത്തിലെ രണ്ടാം പ്രതിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൂറ്റനാട് : അടച്ചിട്ട വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘത്തിലെ രണ്ടാം പ്രതിയും പോലീസ് പിടിയില്‍. അരീക്കോട് സ്വദേശി കട്ടര്‍ റഷീദിനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ കെ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തിരുമിറ്റക്കോട് പ്രദേശത്തടക്കം 15ഓളം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് പിടിയിലായ റഷീദ്. ഒന്നാം പ്രതി എറണാകുളം സ്വദേശി ഷാജഹാനെ ദിവസങ്ങള്‍ക്കു മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.

വീടുകള്‍തോറും പച്ചക്കറി വില്‍പന മറയാക്കി കയറിയിറങ്ങി ആളില്ലാത്തവ അടയാളപ്പെടുത്തുകയും ഒന്നാം പ്രതി ഷാജഹാന് വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നത് കട്ടര്‍ റഷീദാണ്. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മോഷണം നടത്തുകയാണ് പതിവ്. തിരുമിറ്റക്കോട് വെള്ളടിക്കുന്ന് ഷമീറയുടെ വീട്ടില്‍നിന്ന് അഞ്ച് പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷ്ടിച്ചു. അമേരിക്കപ്പടി, നെല്ലിക്കാട്ടിരി എന്നിവിടങ്ങളിലെ പല വീടുകളിലും മോഷണശ്രമം നടത്തി. ഒന്നാം പ്രതി ഷാജഹാന്റെ പേരില്‍ നിലവില്‍ 20 കേസുകളുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...