സ്വര്‍ണപ്പണയ സ്ഥാപന ഉടമയെ ആക്രമിച്ച്‌ സ്വര്‍ണവും പണവും തട്ടിയ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോ​വ​ളം : വി​ഴി​ഞ്ഞം ഉ​ച്ച​ക്ക​ട​യി​ല്‍ സ്വ​ര്‍​ണ​പ്പ​ണ​യ സ്ഥാ​പ​ന​യു​ട​മ​യാ​യ വ​യോ​ധി​ക​നെ ബൈ​ക്കി​ടി​പ്പി​ച്ച​ശേ​ഷം ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന 20 പ​വ​ന്റെ സ്വ​ര്‍​ണ​വും മൂ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് ക​ട​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​റ്റു​കാ​ല്‍ പു​ത്ത​ന്‍​കോ​ട്ട വ​ട്ട​വി​ള വ​ലി​യ​വി​ള മേ​ലേ വീ​ട്ടി​ല്‍ ന​വീ​ന്‍ (28), കോ​ട്ടു​കാ​ല്‍ തു​ണ്ടു​വി​ള വീ​ട്ടി​ല്‍ വി​നീ​ത് (34), കോ​ട്ടു​കാ​ല്‍ വ​ട്ട​വി​ള ദ​ര്‍​ഭ​വി​ള ഗോ​കു​ല്‍ നി​വാ​സി​ല്‍ ഗോ​കു​ല്‍ (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും മോ​ഷ​ണ മു​ത​ല്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഗോ​കു​ല്‍ പ​ണ​യ​മാ​യെ​ടു​ത്ത ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ചി​ല​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​മാ​സം 27ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ച്ച​ക്ക​ട ച​പ്പാ​ത്ത് റോ​ഡി​ല്‍ വ​ട്ട​വി​ള ജ​ങ്ഷ​നി​ല്‍ സു​കൃ​ത ഫൈ​നാ​ന്‍​സ് ന​ട​ത്തു​ന്ന കോ​ട്ടു​കാ​ല്‍ ഉ​ദി​നി​ന്ന​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ പ​ദ്മ​കു​മാ​റി​ല്‍ (60) ​നി​ന്നാ​ണ് സം​ഘം പ​ണ​വും സ്വ​ര്‍​ണ​വു​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത​ത്. വ​ട്ട​വി​ള ജ​ങ്ഷ​നി​ലെ സ്വ​ര്‍​ണ​പ്പ​ണ​യ സ്ഥാ​പ​നം പൂ​ട്ടി​യ​ശേ​ഷം ജ്യേ​ഷ്ട​സ​ഹോ​ദ​ര​നാ​യ മോ​ഹ​ന്‍​കു​മാ​റി​നൊ​പ്പം തൊ​ട്ട​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​വും ക​വ​ര്‍​ച്ച​യും.

ഫോ​ര്‍​ട്ട് അ​സി.​ക​മീ​ഷ​ണ​ര്‍ എ​സ്.ഷാ​ജി, വി​ഴി​ഞ്ഞം എ​സ്.​എ​ച്ച്‌.​ഒ പ്ര​ജീ​ഷ് ശ​ശി, എ​സ്.​ഐ​മാ​രാ​യ കെ.​എ​ല്‍ സ​മ്പ​ത്ത്, ജി.വി​നോ​ദ്, ലി​ജോ പി.​മ​ണി, പ്ര​സാ​ദ്, സീ​നി​യ​ര്‍ സി.​പി.​ഒ സെ​ല്‍​വ​രാ​ജ്, സി.​പി.​ഒ പ്ര​കാ​ശ്, രാ​മു, ല​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...