Friday, April 26, 2024 4:30 pm

വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്‍റെ അടപ്പുകൾ മോഷ്ടിച്ച് വില്‍പ്പന ; 2 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്‍റെ അടപ്പുകൾ മോഷ്ടിച്ച് വിൽക്കുന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. അടപ്പുകൾ ഇളക്കി എടുക്കാൻ പ്രത്യേകമായി ഉപകരണങ്ങളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ഇവർ മോഷണം നടത്തുന്നത്.  ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ്,  വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.

ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോളിന്‍റെ അടപ്പുകളാണ് സംഘം മോഷ്ടിച്ച് കടത്തുന്നത്. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിൽ നിന്ന്  ഇരുമ്പില്‍ തീ‍ർത്ത നിരവധി മാൻഹോൾ അടപ്പുകൾ കാണാതായതിനെ തുടർന്ന് വാട്ടർ അതോറിറ്റി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

25,000 രൂപ വില വരുന്ന 20 അടപ്പുകൾ പ്രതികൾ മോഷ്ടിച്ചെന്ന് പോലീസ് കണ്ടെത്തി. അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമ്മിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. ഈ ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയില്‍ കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു

0
ഇടുക്കി: ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു....

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫ്

0
കാസർകോഡ് : യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്. ചെർക്കള...

തോമസ് ഐസക് എംപി ആകുന്നത് കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും : വീണാ ജോർജ്

0
പത്തനംതിട്ട : രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം...

കോഴഞ്ചേരി പഴയ തെരുവിൽ സിഗ്നൽലൈറ്റുകൾ പ്രവര്‍ത്തനരഹിതമായിട്ട്  രണ്ടാഴ്ച

0
കോഴഞ്ചേരി : തിരുവല്ല - കുമ്പഴ സംസ്ഥാനപാതയിൽ തിരക്കേറിയ കോഴഞ്ചേരി പഴയ...