ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് സ്വർണ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാറശാല: ആഭരണം വാങ്ങാനെത്തിയ സ്ത്രീകൾ ജുവലറിയിൽ നിന്ന് സ്വർണമാലയുമായി കടന്നുകളഞ്ഞു. ഇന്നലെ ഉച്ചയോടെ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിലെ ഒരു ജുവലറിയിൽ നിന്നാണ് 3 പവന്റെ മാല നഷ്ടമായത്. രണ്ട് സ്ത്രീകൾ ജുവലറിയിലെ ജീവനക്കാരനോട് കമ്മൽ ആവശ്യപ്പെട്ടു. കമ്മൽ എടുക്കാനായി ജീവനക്കാരൻ തിരിഞ്ഞതിനിടെ മറ്റൊരു സ്ത്രീ കൂടിയെത്തി.

മൂന്ന് പേരുമായി ആഭരണങ്ങൾ തിരയുന്നതിനിടെ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ ഷെൽഫിൽ നിന്ന് മൂന്ന് പവന്റെ മാലയെടുത്ത് മുങ്ങുകയായിരുന്നു. മോഷ്ടാക്കൾ കടയിൽ നിന്ന് പോയ ശേഷമാണ് മാല നഷ്ടപ്പെട്ട കാര്യം ജീവനക്കാരൻ അറിയുന്നത്. ഉടൻ പാറശാല ബസ്‌ സ്റ്റാൻഡിലും പരിസരങ്ങളിലും എത്തി തിരക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പാറശാല പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ചിരുന്ന സ്ത്രീകളാണ് ജുവലറിയിലെത്തയതെന്ന് ജീവനക്കാരൻ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...