സിസിടിവി തുണികൊണ്ട് മറച്ചു ; കടയുടെ ഭിത്തി പൊളിച്ച് 7000 രൂപ മോഷ്ടിച്ചു – സിസിടിവി ഹാർഡ് ഡിസ്കും നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കല്ലാച്ചിയിൽ കടയുടെ ഭിത്തി പൊളിച്ച് മോഷണം. 7000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. സിസിടിവി ക്യാമറ മറച്ചുവെച്ച ശേഷമായിരുന്നു മോഷണം. കല്ലാച്ചിയിലെ ഒപി റക്സിൻ ഹൗസിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ഭിത്തി മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. കടയുടെ പിന്നിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു. മോഷ്ടാക്കൾ ആദ്യമേ തന്നെ ഇത് തുണികൊണ്ട് മറിച്ചു. എന്നിട്ടാണ് കടയ്ക്ക് അകത്തുകയറിയത്. ഭിത്തി പൊളിച്ച നിലയിൽ കണ്ട നാട്ടുകാരാണ് ആദ്യം മോഷണവിവരം അറിയുന്നത്. ഉടമ പെരുവുകര സ്വദേശി മുഹമ്മദിനെ ഇക്കാര്യം അറിയിച്ചു. മുഹമ്മദെത്തി പരിശോധിച്ചപ്പോഴാണ് മേശക്കുള്ളിലെ പണം നഷ്ടമായെന്ന് വ്യക്തമാകുന്നത്. 7000 രൂപയാണ് മേശക്കുള്ളിൽ ഉണ്ടായിരുന്നത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. പോലീസെത്തി പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പ് , പ്രവാസിയടക്കം രണ്ടുപേർ കുവൈത്തിൽ പിടിയിൽ

0
കുവൈത്ത് സിറ്റി : സ്വദേശികളുടെയും വിദേശികളുടെയും മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും...

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...