ആക്രി പെറുക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ വീട്ടിൽ കയറി പണം തട്ടിയെടുത്തു ; കോട്ടയത്ത് രണ്ട് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അന്യസംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയ കേസില്‍ രണ്ടുപേർ അറസ്റ്റിലായത്.ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംക്രാന്തിയിലാണ് സംഭവം ഉണ്ടായത്.  കോട്ടയം പെരുമ്പായിക്കാട് പുത്തന്‍പറമ്പില്‍ വീട്ടില്‍ പീറ്റര്‍ മകന്‍ ജയ്മോന്‍ എന്ന ജോണ്‍സണ്‍ (40), പെരുമ്പായിക്കാട് മുണ്ടകം ഭാഗത്ത് മുണ്ടകത്ത് വീട്ടില്‍ മാമു മകന്‍ നൗഷാദ് (44) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്ന തൊഴിലാളികളെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ, സംക്രാന്തി പെരുമ്പായിക്കാട് ഭാഗത്ത് ആക്രി സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്ന തൊഴിലാളികൾ താമസിച്ചിരുന്ന മുറിയിലേക്ക് ഇവര്‍ അതിക്രമിച്ചു കയറി പണം പിടിച്ചു പറിക്കുകയായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...