റഷ്യയിലെ സ്‌കൂളിൽ വെടിവെയ്പ്പ് ; ഏഴ് കുട്ടികളടക്കം പതിമൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

റഷ്യ: സെന്‍ട്രല്‍ റഷ്യയിലെ സ്‌കൂളില്‍ അഞ്ജാതന്‍ നടത്തിയ വെടിവെപ്പില്‍ ഏഴ് കുട്ടികളടക്കം പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു.
തലസ്ഥാനമായ ഇഷെവ്‌സ്കിലെ സ്കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെടിവെയ്പില്‍ 21 പേര്‍ക്ക് പരിക്കേറ്റെന്നും ലോക്കല്‍ പോലീസ് അറിയിച്ചു. ഒന്നു മുതല്‍ 11 വരെ ​ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. വെടിയുതിര്‍ത്ത ശേഷം അക്രമി സ്വയം വെടി വെച്ചു മരിച്ചതായും പോലീസ് അറിയിച്ചു.

കയ്യില്‍ തോക്കുമായി വന്ന അജ്ഞാതന്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും അവിടെയുള്ള ചില കുട്ടികളെയും കൊന്നതായി ഉദ്‌മൂര്‍ത്തിയ മേഖലയുടെ ഗവര്‍ണര്‍ അലക്സാണ്ടര്‍ ബ്രെച്ചലോവ് വീഡിയോ പ്രസ്താവനയില്‍ അറിയിച്ചു. സ്‌കൂള്‍ ഒഴിപ്പിച്ചതായും പരിസരം വേലി കെട്ടിയതായും അധികൃതര്‍ വ്യക്തമാക്കി. അക്രമിയെക്കുറിച്ചോ ഇയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചോ ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

ആഫ്രിക്കയിൽ വീണ്ടും എബോള ഭീതി ; കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട രോഗവ്യാപനത്തിൽ ജീവനറ്റത് 1,700-ലധികം പേർ

0
കോംഗോ: ഡി.ആർ. കോംഗോയിൽ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 1,700 കടന്നു....

വിലക്കയറ്റത്തിന്റെ ഇടിവെട്ട് വീണ്ടും സാധാരണക്കാരന്റെ തലയിലേക്ക്; എൽപിജി സിലിണ്ടറിന് പുതിയ സെസ് വരുന്നു

0
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി...