ഇടുക്കിയില്‍ സ്കൂട്ടറിലെത്തിയ മധ്യവയസ്കന്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : ഇടുക്കിയില്‍ സ്കൂട്ടറിലെത്തിയ മധ്യവയസ്കന്‍ വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നു. നെടുങ്കണ്ടം തൂക്കുപാലം ചോറ്റുപാറയില്‍ ആണ് സംഭവം. വഴി ചോദിച്ചെത്തിയ മധ്യവയസ്‌കന്‍ വീട്ടമ്മയുടെ ഒന്നര പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സ്‌കൂട്ടിയിലെത്തിയ മധ്യവയസ്‌കന്‍ നടന്നുവരികയായിരുന്ന വീട്ടമ്മയോട് വഴി ചോദിച്ച് സംസാരിച്ചു നിന്നു.

പെട്ടെന്ന് ഇയാള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഒന്നര പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയതെന്ന് വീട്ടമ്മ പറഞ്ഞു. 45 വയസോളം പ്രായവും ഇരുനിറവുമുള്ളയാളാണ് മോഷണം നടത്തിയത്. കറുത്ത ആക്ടീവ സ്‌കൂട്ടിയിലാണ് ഇയാളെത്തിയതെന്ന് വീട്ടമ്മ പരാതിയില് പറയുന്നു. പച്ച ലുങ്കിയും ചുവപ്പും നീലയും കലര്‍ന്ന ഷര്‍ട്ടുമായിരുന്നു മോഷ്ടാവിന്‍റെ വേഷം.

വീട്ടമ്മ ബഹളം വെച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വീട്ടമ്മയുടെ മൊഴിയില്‍ നിന്നും ആളിനെക്കുറിച്ചുള്ള ഏകദേശ രൂപം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ രാമക്കല്‍മേട് ഭാഗത്തേയ്ക്ക് പോയതായാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നെടുങ്കണ്ടം പോലീസ് പ്രതിക്കായി അന്വേഷണമാരംഭിച്ചു. പ്രതിയെ ഉടനെ പിടികൂടാനാകുമെന്ന് നെടുങ്കണ്ടം പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...