സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും വിലകൂടിയ വാച്ചുകളും മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഏറ്റവും വിലയേറിയ റിയല്‍ എസ്റ്റേറ്റ് ഏരിയയിലുള്ള ഫ്ലാറ്റില്‍ മോഷണം. സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും വിലകൂടിയ വാച്ചുകളും ഉള്‍പ്പടെയുള്ളവ മോഷണം പോയത്.23 കോടിയിലധികം രൂപയ്ക്ക് ഫ്ലാറ്റുകള്‍ വിറ്റുപോകുന്ന പ്രദേശമായ സിആര്‍ പാര്‍ക്കിലെ കിംഗ്സ് കോര്‍ട്ടിലാണ് അഭിഭാഷകന്റെ ഫ്ലാറ്റ് ഉള്ളത്.

അഭിഭാഷകന്‍ കുടുംബത്തോടൊപ്പം തായ്‌ലന്‍ഡില്‍ പോയ സമയത്താണ് മോഷണം നടന്നത്. നാല് പേരോളമുള്‍പ്പെടുന്ന മോഷണസംഘം മതിലുകള്‍ തകര്‍ത്ത് സൊസൈറ്റിയുടെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡിസംബര്‍ 23നും 26നും ഇടയിലുള്ള ദിവസങ്ങളിലെപ്പോഴോ ആണ് മോഷണം നടന്നിരിക്കുന്നത്. കുറച്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു. അഭിഭാഷകന്റെ അമ്മാവന്‍ ഹര്‍ജീത് സിംഗ് ആണ് പോലീസില്‍ പരാതി നല്‍കിയത്. വീട്ടുപരിപാലകനായ പ്രദീപ് അപ്പാര്‍ട്ട്‌മെന്റില്‍ കയറിയപ്പോള്‍ സാധനങ്ങള്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയെന്ന് പരാതിയില്‍ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...