മുക്ക് പണ്ടം വെച്ച്‌ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ ജീവനക്കാരിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച്‌ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ ജീവനക്കാരിയും അറസ്റ്റില്‍. പേരാമ്പ്രയിലെ സൗമ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറി ജീവനക്കാരി ശ്രീലക്ഷ്മി (25), മുന്‍ ജീവനക്കാരി വിസ്മയ (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സൗമ്യ ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.

അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റുമാണ് ജ്വല്ലറിയില്‍ നിന്നും നഷ്ടമായത്. ഇതിന് പകരം മുക്ക് പണ്ടവും തിരികെ വെച്ചിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടമുണ്ടായെന്നാണ് ഉടമയുടെ പരാതി. സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരിയായ നടക്കാവ് സ്വദേശി ശ്രീലക്ഷ്മി, മുന്‍ ജീവനക്കാരി കൂത്താളി സ്വദേശി വിസ്മയ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണാഭരണം വിസ്മയക്ക് കൈമാറിയെന്ന് ശ്രീലക്ഷ്മി മൊഴി നല്‍കിയിരുന്നു. ഇരുവരേയും പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...