പോലീസിന്‍റെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക’ എന്ന രീതിയില്‍ പല സ്‌കൂള്‍ ഗ്രൂപ്പികളിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റര്‍ തങ്ങളുടെ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പോലീസ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും കുട്ടികള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നും കേരള പോലീസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
രക്ഷിതാക്കള്‍ ജാഗ്രത പാലിക്കുക എന്ന രീതിയില്‍ പല സ്‌കൂള്‍ ഗ്രൂപ്പികളിലും മറ്റു സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റര്‍ കേരള പോലീസിന്‍റെഔദ്യോഗിക അറിയിപ്പല്ല. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. കുട്ടികള്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!

കുട്ടികള്‍ രാവിലെ കൃത്യമായി സ്‌കൂളില്‍ എത്തുകയും സ്‌കൂള്‍ വിട്ട ശേഷം കൃത്യസമയത്ത് വീട്ടില്‍ എത്തുന്നുണ്ട് എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുക. അപരിചിതര്‍ നല്‍കുന്ന മധുരപദാര്‍ത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിര്‍ദ്ദേശം കുട്ടികള്‍ക്ക് നല്‍കുക.കുട്ടികളുടെ സാധാരണ പെരുമാറ്റത്തില്‍നിന്നുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്‍റെ ‘ചിരി’ കൗണ്‍സിലിംഗ് സെന്ററിന്‍റെ 9497900200 എന്ന നമ്പറില്‍ ബന്ധപ്പെടാം. കേരള പൊലീസിന്‍റെ അറിയിപ്പുകള്‍ക്കായി ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്സൈറ്റും ശ്രദ്ധിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...