പമ്പ ആറില്‍ ശവമായി ഒഴുകി നടക്കേണ്ടിയിരുന്ന യുവതി കേരള പോലീസിന്റെ കരങ്ങളിലൂടെ ജീവിതത്തിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പോലീസ് സ്റ്റേഷനിലെ സിപിഓ എല്‍ടി ലിജു ഇന്നലെ നടത്തിയത് അതിസാഹസികമായ ഒരു രക്ഷപ്പെടുത്തലായിരുന്നു. റാന്നി പാലത്തിന്റെ കൈവരിയില്‍ നിന്ന് നിറഞ്ഞൊഴുകുന്ന പമ്പാ നദിയിലേക്ക് ചാടിയ യുവതിയെ അവസാന നിമിഷം വലിച്ച്‌ കരയിലേക്കും ജീവിതത്തിലേക്കുമിടുകയായിരുന്നു ലിജു ചെയ്തത്.

മണിക്കൂറുകളോളം റാന്നി പോലീസിനെ വട്ടം ചുറ്റിച്ച യുവതി (22) ആത്മഹത്യ ചെയ്യാന്‍ ചങ്ങനാശേരിയില്‍ നിന്ന് വന്നതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. നാലു കൊല്ലം ഒപ്പം താമസിച്ച്‌ മധുരവാക്കുകള്‍ മൊഴിഞ്ഞ റാന്നിക്കാരനായ പങ്കാളി തന്നെ വിട്ട് മറ്റൊരു വിവാഹം കഴിക്കുന്നത് സഹിക്കാന്‍ കഴിയാതെയായിരുന്നു ചങ്ങനാശേരിയില്‍ നിന്ന് യുവതി ആത്മഹത്യ ചെയ്യാന്‍ ഇവിടെ വന്നത്.

കഥ ഇങ്ങനെ:
ബംഗളൂരുവില്‍ നഴ്സിങ് പഠിക്കുന്ന യുവതി അവിടെ തന്നെയുള്ള റാന്നിയിലെ പ്രമുഖ കുടുംബാംഗമായ യുവാവുമായി പ്രണയിച്ച്‌ നാലു വര്‍ഷത്തിലേറെയായി ഒന്നിച്ച്‌ താമസിക്കുകയായിരുന്നു. അടുത്ത സമയം യുവാവ് പ്രണയത്തില്‍ നിന്നും പിന്മാറി തന്നെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരം യുവതി അറിയുന്നു. ഒട്ടും വൈകിയില്ല. നേരെ റാന്നിക്ക് വച്ചു പിടിച്ചു.

ഇന്നലെ ഉച്ചയോടെ എത്തിയ യുവതി താന്‍ പമ്പയില്‍ ചാടി ആത്മഹത്യ ചെയ്യുകയാണെന്നു കാണിച്ച്‌ നദിയുടേയും കരയിലുള്ള പമ്പ് ഹൗസിന്റേയും അടക്കം ഏതാനും ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി യുവാവിന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു. സംഗതി ഗൗരവമേറിയതാണെന്ന് മനസിലാക്കിയ യുവാവിന്റെ വീട്ടുകാര്‍ ഈ ഫോട്ടോകളും യുവതിയുടെ ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും പോലീസിന് കൈമാറി. എസ്‌ഐ ഹരികുമാര്‍, പോലീസുകാരായ ജോണ്‍സി, എല്‍.ടി ലിജു, അഞ്ജന എന്നിവര്‍ യുവതിയെ തേടിയിറങ്ങി.

ഫോട്ടോയിലുള്ള പമ്പ് ഹൗസ് ഏതാണെന്ന് പോലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഐത്തലയിലേതാണെന്നു കരുതി അവിടെയെത്തി നോക്കിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഫോണ്‍ നമ്പരില്‍ വിളിച്ചു നോക്കിയിട്ടും കിട്ടിയില്ല. അവസാന ശ്രമമെന്ന നിലയില്‍ സിപിഓ ലിജു വാട്സാപ്പ് കോള്‍ വിളിച്ചു. അത് യുവതി അറ്റന്‍ഡ് ചെയ്തതോടെ പോലീസിന് തുമ്പായി. പിന്നിട് പോലീസ് ഫോണിലൂടെ യുവതിയുമായി അനുനയ നീക്കം നടത്തുകയായിരുന്നു. യുവതി പലകുറി ഫോണ്‍ കട്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സമ്മതിക്കാതെ പോലീസ് സംസാരം തുടര്‍ന്നു.

ഇതിനിടയില്‍ യുവതി റാന്നി പാലത്തിലാണ് ഉള്ളതെന്നു മനസിലാക്കിയ പോലീസ് സംഘങ്ങള്‍ രണ്ടു ദിശകളില്‍ നിന്നും അവിടം ലക്ഷ്യമാക്കി പാഞ്ഞു. യുവതിയോടു സംസാരിച്ചു കൊണ്ടേയിരുന്ന പോലീസ് യുവാവുമായി ചര്‍ച്ച നടത്താമെന്നും സ്നേഹിച്ചവരാണെങ്കില്‍ വിവാഹം കഴിപ്പിച്ചു നല്‍കാന്‍ മുന്‍കൈ എടുക്കാമെന്നും വാഗ്ദാനം ചെയ്തു. ആശ്വാസ വാക്കുകള്‍ യുവതിയെ തെല്ലു തണുപ്പിച്ചുവെന്ന് പോലീസിന് തോന്നി. എന്നാല്‍, പെട്ടെന്ന് യുവതി ട്രാക്കു മാറ്റി. ആരുടേയും വാക്കുകളില്‍ വിശ്വാസം ഇല്ലെന്നും ജീവനൊടുക്കുകയാണെന്നും യുവതി മറുപടി നല്‍കി.

അപ്പോഴേക്കും പഴവങ്ങാടി കരയിലെത്തിയ പോലീസിന് പാലത്തില്‍ നില്‍ക്കുന്ന യുവതിയെ കാണാന്‍ കഴിഞ്ഞു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ യുവതിയുടെ പിന്നില്‍ പോലീസ് ജീപ്പ് ബ്രേക്കിട്ടു. പോലീസിന്റെ വരവ് ശ്രദ്ധിക്കാതെ നദിയിലേക്കു നോക്കി ചാടാനായി പാലത്തിന്റെ കൈവരിയിലേക്കു കയറിയ യുവതിയെ അതിവേഗം ചാടി വലിച്ച്‌ കരയിലേക്കു മാറ്റുകയായിരുന്നു. പോലീസിന്റെ കൈയില്‍ കടിച്ചും മാന്തിയും കുതറി നദിയിലേക്കു ചാടാന്‍ ശ്രമിച്ചെങ്കിലും നിഷ്ഫലമായി.

യുവതിയെ രക്ഷിച്ച്‌ സ്റ്റേഷനിലെത്തിച്ച്‌ പിന്നീട് പിതാവിനൊപ്പം അയച്ചു. യുവാവുമായി അടുത്ത ദിവസം തന്നെ പോലീസ് ചര്‍ച്ചയും വച്ചിട്ടുണ്ട്. സെക്കന്‍ഡിന്റെ നൂറിലൊരംശം കൊണ്ടാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു നിന്നപ്പോഴാണ് സിപിഓ ലിജു അവസരത്തിനൊത്ത് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...