കൊല്ലത്ത് സഹയാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലിൽ ബസ് യാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. പാലക്കാട് കൊഴിഞ്ഞാപാറ സ്വദേശി മൈനയെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ കോട്ടുക്കല്‍ പാതയിൽ കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാലയാണ് മൈന പൊട്ടിച്ചത്. മോഷണത്തിനിടയിൽ മാല തറയില്‍ വീണു. ഇതു ശ്രദ്ധയിൽപെട്ട ബസിൽ ഉണ്ടായിരുന്ന വിദ്യാര്‍ഥിനി ഉടന്‍ വീട്ടമ്മയെ വിവരം അറിയിച്ചു.

ബസ് നിര്‍ത്തിയതോടെ മൈന  രക്ഷപ്പെട്ടു. യാത്രക്കാർ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചൽ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൈനയാണ് മോഷ്ടാവ് എന്ന് തിരിച്ചറിഞ്ഞത്. പ്രദേശത്ത് പോലീസ് വ്യാപകമായി തെരച്ചിൽ നടത്തി. ആനപ്പുഴയ്ക്കലുള്ള ഒരു വീടിന്‍റെ ശുചിമുറിയിൽ ഒളിച്ചിരിക്കുന്ന മൈനയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...