ആവശ്യത്തിന് ഡോക്ടര്‍മാരില്ല, മരുന്ന് ക്ഷാമവും ; അവഗണനയില്‍ അടിമാലി താലൂക്ക് ആശുപത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആവശ്യത്തിന് മരുന്നോ ചികിത്സിക്കാന്‍ വേണ്ട ഡോക്ടര്‍മാരോ ഇല്ലാത്ത സ്ഥിതിയാണ് ഇടുക്കി ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായ അടിമാലിയുടേത്. രണ്ട് താലൂക്കുകളില്‍ നിന്നായി പ്രതിദിനം ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഈ ദുര്‍ഗതി. ചില മരുന്നുകള്‍ക്ക് മാത്രമേ ക്ഷാമമുള്ളെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

രണ്ടു താലൂക്കുകളിലായി 20 തില്‍ അധികം പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ജില്ലയില്‍ എറ്റവുമധികം ആദിവാസികള്‍ ചികിത്സയ്ക്ക് എത്തുന്ന സ്ഥലവും ഇതാണ്. ആശുപത്രി കണക്ക് പ്രകാരം മുമ്പ് പ്രതിദിനം ആയിരത്തിനടുത്ത് രോഗികളായിരുന്നു ചികിത്സയ്ക്ക് എത്തിയിരുന്നത്. എന്നാല്‍  ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. കിടത്തി ചികിത്സയ്ക്കായി 80 കിലോമീറ്ററ്‍ സഞ്ചരിച്ച് മറയൂരില്‍ നിന്നും വട്ടവടയില്‍ നിന്നുമെത്തുന്നവര്‍ പോലും നിരാശരായി മടങ്ങുകയാണ്. പല സ്പെഷ്യാലിറ്റി വിഭാഗത്തിലും ഡോക്ടര്‍മാരില്ല.

മൊത്തം 25 ഡോക്ടര്‍മാര്‍ വേണ്ടിടത്തുള്ളത് 10 പേര്‍ മാത്രമാണുള്ളത്. ഗൈനക്കോളജിയിലും അസ്ഥിരോഗ വിഭാഗത്തിലും മാത്രമാണ് സ്ഥിരം ഡോക്ടര്‍മാരുള്ളത്.  ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലുമുണ്ടാക്കുന്നത്. ഇതിലും ഭീകരമാണ് മരുന്നുകളുടെ ക്ഷാമം. നഴ്സിംഗ് അസിസ്റ്റന്‍റുമാരുടെയെടക്കം ആശുപത്രിയിലെ നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. മരുന്നിന്‍റെ കുറവ് താല്‍കാലിക ക്ഷാമം മാത്രമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഡോക്ടര്‍മാരുടെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് പറയാന്‍ വകുപ്പ് തയ്യാറുമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...