പോലീസിന് തലവേദനയായി അടച്ചിട്ട വീടുകളിലെ മോഷണം ; പിടികൊടുക്കാതെ കള്ളന്മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അടച്ചിട്ടവീടുകളിൽ കവർച്ച നടത്തുന്ന സംഘത്തെപ്പറ്റി തുമ്പുകിട്ടാതെ പോലീസ്. തിരുവല്ലയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ട് വീടുകളിലാണ് സമാനമായ വിധത്തിൽ മോഷണം നടന്നത്. മാർച്ച് 24-ന് കാരയ്ക്കലിൽ വിദേശമലയാളിയുടെ അടച്ചിട്ടിരുന്ന വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിൽനിന്ന് നാല് പവനോളം തൂക്കംവരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കുടുംബസമേതം കുവൈത്തിൽ താമസിക്കുന്ന കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺചാണ്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചെടികൾ നനയ്ക്കാൻ അടുത്ത ബന്ധുവായ സ്ത്രീ എത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്.

വീടിന്റെ സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് അടുത്തദിവസം തന്നെ ശേഖരിച്ചിരുന്നു. തിരുവല്ലയിലെ ചുമത്രയിലാണ് ഈമാസം നാലാം തീയതി രണ്ടാമത്തെ മോഷണം നടന്നത്. വിദേശ മലയാളിയായ ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം. ഇവിടെ നിന്ന് കിടപ്പുമുറിയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കംവരുന്ന സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും മോഷ്ടിച്ചു. ജോജി മാത്യുവിന്റെ അമ്മ മറിയാമ്മ മാത്യുവാണ് വീട്ടിൽ താമസിച്ചിരുന്നത്. മോഷണം നടന്നതിന്റെ തലേദിവസം മറിയാമ്മ കുടുംബവീട്ടിലേക്ക് പോയിരുന്നു. നാലാംതീയതി രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലും കിടപ്പുമുറികളിലെ അലമാരകളും കുത്തിത്തുറന്നനിലയിൽ കാണപ്പെട്ടത്. തുടർന്ന് തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. ഇവിടെയും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സമാനമായ തരത്തിൽ രണ്ടാമത്തെ മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...