കൊല്ലം കടയ്ക്കലിൽ തുണിക്കടയിലും ഹോട്ടലിലും പച്ചക്കറി കടയിലും കള്ളനെത്തി, പോകാൻ നേരം 2 ഇറച്ചിക്കടയിലും കയറി ; പോലീസ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കടയ്ക്കലിൽ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടകളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മോഷ്ടാവിന്‍റെ ദൃശ്യം ഇറച്ചിക്കടയിലെ സിസിടിവിൽ പതിഞ്ഞെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരൊറ്റ രാത്രിയിലാണ് കടയ്ക്കലിലെ 5 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. തുണിക്കട, ഹോട്ടൽ, പച്ചക്കറി കട, രണ്ട് ഇറച്ചിക്കടകൾ എന്നിവിടങ്ങളിലായിരുന്നു കവർച്ച. കടകളുടെ പിൻഭാഗത്തെ ഭിത്തി തുരന്നും ഷീറ്റ് തകർത്തുമാണ് ഉള്ളിൽ കടന്നിരിക്കുന്നത്. ഇറച്ചിക്കടയിലെ സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞു. തുണി ഉപയോഗിച്ച് തല മറച്ചാണ് ഇയാൾ എത്തിയത്. എന്നാൽ മുഖത്തിന്‍റെ ചില ഭാഗങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുണിക്കടയിൽ നിന്നും 50000 രൂപയും ഹോട്ടലിൽ നിന്നും 10000 രൂപയും കവർന്നു. മറ്റ് കടകളിലും മേശയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. കടയ്ക്കൽ പോലീസ് സ്റ്റേഷന്‍റെ 500 മീറ്റർ ചുറ്റളവിലാണ് മോഷണങ്ങൾ അരങ്ങേറിയത്. പരമാവധി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം തുടരുന്നു. കവർച്ച നടത്തിയത് ഒരാൾ മാത്രമാണോ, കൂടുതൽ പേരുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...