കോന്നി വട്ടക്കാവിൽ മോഷണം ; രണ്ട് വീടുകളിൽ നിന്നും പണം കവർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വട്ടക്കാവിൽ നടന്ന മോഷണത്തിൽ രണ്ടുലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ മോഷ്ടാക്കൾ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമാണ് മോഷണം നടന്നത്. വട്ടക്കാവ് സഫിയ മൻസിലിൽ നിയാസിന്റെ വീടിന്റെ അടുക്കള കതക് തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ മുറിക്കുള്ളിൽ മേശയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ അപഹരിക്കുകയായിരുന്നു. ചിട്ടിനടത്തുന്നതുമായി ബന്ധപ്പെട്ട പണവും പള്ളിയിലെ പണവും മൽസ്യവ്യാപാരവുമായി ബന്ധപ്പെട്ട പണവും അടക്കമാണ് മോഷ്ടാവ് അപഹരിച്ചത്. വീടിന്റെ അടുക്കള കതക് തുറന്നാണ് കള്ളൻ അകത്ത് കടന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. വീടിന്റെ മുറിക്കുളിൽ ഷേഡിൽ സൂക്ഷിച്ചിരുന്ന മേശയുടെ താക്കോൽ എടുത്ത് ഡ്രോയർ തുറന്ന് പണം അടങ്ങിയ ബാഗുകൾ എടുത്ത കള്ളൻ പണം എടുത്ത ശേഷം ബാഗുകൾ അടുക്കള ഭാഗത്ത് ഉപേക്ഷിച്ചിരുന്നു. രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോൾ മുറിക്കുള്ളിൽ അലങ്കോലപെട്ട് കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയിൽ ആണ് വീട്ടുകാർ വിവരം അറിയുന്നത്.

തുടന്ന് കോന്നി പോലീസിൽ അറിയിക്കുകയും കോന്നി പോലീസ് സംഘം, വിരലടയാള വിദഗ്ദർ, ഫോറൻസിക് വിഭാഗം, സൈന്റിഫിക് വിഭാഗം, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ യാതൊരു തെളിവും ലഭിച്ചില്ല. ഇവിടെ നടന്ന മോഷണത്തിന് ശേഷം സമീപത്തെ വീടായ ഇളവും മഠത്തിൽ ഭാസ്കരന്റെ വീടിന്റെ അടുക്കള കതക് പൊളിച്ച് അകത്ത് കയറിയ കള്ളന്മാർ 2500 രൂപയും അപഹരിച്ചു. ഇതിന് അടുത്ത വീട്ടിലെ പാലത്തുംപാടം വീട്ടിൽ ഭാസ്കരന്റെ വീട്ടിലും മോഷണ ശ്രമം ഉണ്ടായി. അടുക്കള ഭാഗത്തെ കതക് കുത്തിപൊളിക്കാൻ ശ്രമം നടന്നതിനെ തുടർന്ന് വീട്ടുകാർ ഉണർന്നപ്പോൾ കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...