മാ​ണ്ട​ക്ക​രി​യി​ല്‍ ക​ല്യാ​ണ​വീ​ട്ടി​ല്‍ പ​ട്ടാ​പ​ക​ല്‍ മോ​ഷ​ണം

For full experience, Download our mobile application:
Get it on Google Play

ചെ​ര്‍​പ്പു​ള​ശ്ശേ​രി : മാ​ണ്ട​ക്ക​രി​യി​ല്‍ ക​ല്യാ​ണ​വീ​ട്ടി​ല്‍ പ​ട്ടാ​പ​ക​ല്‍ മോ​ഷ​ണം. 19 പ​വ​നും 20,000 രൂ​പ​യും ക​വ​ര്‍​ന്നു. ക​ച്ചേ​രി​ക്കു​ന്ന് മാ​ണ്ട​ക്ക​രി ച​പ്പി​ങ്ങ​ല്‍ വീ​ട്ടി​ല്‍ അ​ന്‍​വ​ര്‍ ഹു​സൈ​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 11.30 നും 2.30​ നും ഇ​ട​യി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. അ​ന്‍​വ​ര്‍ ഹു​സൈ​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ന്‍ അ​ലി അ​ക്ബ​റി​ന്റെ​യും മു​ഷ്ബി​റ​യു​ടെ​യും വി​വാ​ഹ സ​ല്‍​ക്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ലേ​ക്ക് കു​ടും​ബം വീ​ടു​പൂ​ട്ടി പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം. പി​ന്‍​വാ​തി​ല്‍ പൊ​ളി​ച്ച്‌ അ​ക​ത്തു ക​ട​ന്നാ​ണ് മോ​ഷ്ടി​ച്ച​ത്. ഒ​രു മു​റി​യി​ല്‍​നി​ന്ന് മ​രു​മ​ക​ള്‍ ബി​ന്‍​സി​യ​യു​ടെ 13 പ​വ​നും മ​റ്റൊ​രു മു​റി​യി​ല്‍​നി​ന്ന് മ​ക​ള്‍ ഹ​സീ​ന​യു​ടെ ആ​റ് പ​വ​ന്‍ സ്വ​ര്‍​ണ​വും ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും ന​ഷ്ട​മാ​യി.

വീ​ട്ടി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പൈ​സ ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ചെ​ര്‍​പ്പു​ള​ശ്ശേ​രി പോലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പോലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​സ​ര​വാ​സി​ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി. സ​മാ​ന സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ മു​ന്‍​പ് ന​ട​ത്തി​യ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ശാ​സ്ത്രീ​യ​മാ​യ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​വാ​നാ​ണ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. സു​ജി​ത്തി‍ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് ശ്ര​മം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...