രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വര്‍ധന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 2,85,914 പേര്‍ക്കാണ്​ ഇന്ന്​ ഇന്ത്യയില്‍ കോവിഡ്​ സ്ഥിരീകരിച്ചത്​.665 മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. 2,99,073 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡില്‍ നിന്നും രോഗമുക്​തി നേടിയത്​. 22,23,018 പേരാണ്​ രോഗംബാധിച്ച്‌​ ചികിത്സയിലുള്ളത്​. 16.16 ശതമാനമാണ്​ രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. 1,63,58,44,536 ഡോസ്​ വാക്​സിന്‍ ഇതുവരെ രാജ്യത്ത്​ വിതരണം ചെയ്​തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 2,55,874 പേര്‍ക്കായിരുന്നു രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ദിവസങ്ങള്‍ക്ക്​ ശേഷം ചൊവ്വാഴ്​ചയാണ്​ രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം മൂന്ന്​ ലക്ഷത്തിന്​ താഴെയെത്തിയത്​.

ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 15 ശതമാനമായും കുറഞ്ഞിരുന്നു. എന്നാല്‍, ഇന്ന്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലും പ്രതിദിന മരണത്തിലും ടെസ്​റ്റ്​പോസിറ്റിവിറ്റി നിരക്കിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്​. അതേസമയം കോവിഡ്​ കേസുകളില്‍ കുറവ്​ വന്നതോടെ ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുമെന്ന്​ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു. കോവിഡ്​ അതിരൂക്ഷമായ മഹാരാഷ്​ട്രയിലും സ്ഥിതി മെച്ചപ്പെടുന്നുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കോവിഡ്​ അതീവ ഗുരുതരമായി തുടരുകയാണ്​. സംസ്ഥാനത്ത്​ അമ്പതിനായിരത്തിലേറെ പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...