ലോകായുക്ത ; സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​ര​ത്തി​ല്‍ പൂ​ട്ടി​ടാ​നു​ള്ള നീ​ക്ക​ത്തി​ല്‍ വെ​ട്ടി​ല്‍​വീ​ണ്​ സ​ര്‍ക്കാ​ര്‍. ലോ​ക്പാ​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ഴി​മ​തി തു​ട​ച്ചു​നീ​ക്ക​ണ​മെ​ന്നും സി.​പി.​എം തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ പാ​ര്‍​ട്ടി ഭ​രിക്കുന്ന സം​സ്ഥാ​ന​ത്ത്​ ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കും​വി​ധം നി​യ​മം ​ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്നെ​ന്ന ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. ശ​ക്ത​മാ​യി പ്ര​തി​ഷേ​ധിച്ച പ്ര​തി​പ​ക്ഷം ഓ​ര്‍ഡി​ന​ന്‍സി​ല്‍ ഒ​പ്പു​വെ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍ണ​ര്‍ക്ക് ക​ത്ത് ന​ല്‍കി. നി​യ​മ​സ​ഭ ചേ​രാ​നി​രി​ക്കെ, തി​ടു​ക്ക​​പ്പെ​ട്ട്​ ഓ​ര്‍​ഡി​ന​ന്‍​സ്​ കൊ​ണ്ടു​വ​രു​ന്ന​തി​ലെ അ​നൗ​ചി​ത്യ​വും അ​വ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. രാ​ജ്യ​ത്ത് ഒ​രി​ട​ത്തു​മി​ല്ലാ​ത്ത വ്യ​വ​സ്ഥ​യാ​ണ് മാ​റ്റു​ന്ന​തെ​ന്നും എ.​ജി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ​ന​ട​പ​ടി​യെ​ന്നു​മാ​ണ്​ ഭ​ര​ണ​പ​ക്ഷ വി​ശ​ദീ​ക​ര​ണം.

വി​ജി​ല​ന്‍​സ് ക​മീ​ഷ‍ന്റെ ചി​റ​ക​രി​ഞ്ഞ ന​രേ​ന്ദ്ര മോ​ദി​യു​ടെ തീ​രു​മാ​ന​വു​മാ​യാ​ണ്​​ പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന്റെ തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷം താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്. അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​റും ഭ​ര​ണ​പ​ക്ഷ​വും അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും. മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി ആ​ര്‍.ബി​ന്ദു​വി​നു​മെ​തി​രാ​യ പ​രാ​തി​ക​ളി​ല്‍ തി​രി​ച്ച​ടി ഉ​റ​പ്പാ​യ​താ​ണ്​ ലോ​കാ​യു​ക്ത​ക്ക്​ കൂ​ച്ചു​വി​ല​ങ്ങി​ടാ​നു​ള്ള സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ ആ​ക്ഷേ​പം. അ​ന്ത​രി​ച്ച എ​ന്‍.​സി.​പി നേ​താ​വ് ഉ​ഴ​വൂ​ര്‍ വി​ജ​യ‍ന്റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ട്​ ദു​രു​പ​യോ​ഗി​ച്ച്‌​ 25 ല​ക്ഷം രൂ​പ ന​ല്‍കി, അ​ന്ത​രി​ച്ച എം.​എ​ല്‍.​എ രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ കാ​ര്‍ വാ​യ്പ അ​ട​ക്കാ​നും മ​റ്റും 8.5 ല​ക്ഷം ന​ല്‍കി, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള പോലീ​സു​കാ​ര​ന്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട​പ്പോ​ള്‍ കു​ടും​ബ​ത്തി​ന് 20 ല​ക്ഷം ന​ല്‍കി എ​ന്നി​ങ്ങ​നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി​ക​ള്‍.

ക​ണ്ണൂ​ര്‍ വൈ​സ്​​ചാ​ന്‍​സ​ല​റാ​യി ഡോ.ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന​ര്‍നി​യ​മ​നം ന​ല്‍ക​ണ​മെ​ന്ന്​ ഗ​വ​ര്‍ണ​ര്‍ക്ക് ക​ത്ത​യ​ച്ച​താ​ണ് മ​ന്ത്രി ബി​ന്ദു​വി​നെ​തി​രാ​യ പ​രാ​തി. ലോ​കാ​യു​ക്ത വി​ധി എ​തി​രാ​യാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക്​ രാ​ജി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ കാ​ലേ​ക്കൂ​ട്ടി ലോ​കാ​യു​ക്ത​യെ ത​ള​യ്​​ക്കു​ക​യാ​ണെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. നി​യ​മ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക നീ​തി​ക്കും ഭ​ര​ണ​ഘ​ട​ന​ക്കും വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ സ​ര്‍​ക്കാ​ര്‍ വാ​ദം. ഭേ​ദ​ഗ​തി നീ​ക്കം വി​വാ​ദ​ത്തി​ലാ​യ​തോ​ടെ ഗ​വ​ര്‍​ണ​റു​ടെ തീ​രു​മാ​ന​മാ​യി​രി​ക്കും ശ്ര​ദ്ധേ​യം. പൊ​തു​രം​ഗ​ത്തെ അ​ഴി​മ​തി ത​ട​യാ​നു​ള്ള ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം വെ​ട്ടി​ക്കു​റ​ക്കാ​ന്‍​ സ​ര്‍ക്കാ​ര്‍ നീ​ക്ക​മെ​ന്ന ആ​ക്ഷേ​പം ഗ​വ​ര്‍​ണ​ര്‍​ക്കും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടി​വ​രും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റിൻമേലുള്ള ചര്‍ച്ച ഇന്നും നിയമസഭയിൽ തുടരും ; പിഎം ശ്രീ വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

ഇറാനുമായുള്ള ചർച്ചകൾക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് മടങ്ങി ജെ ഡി വാൻസ്

0
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട്...