പയ്യനാമണ്‍ അടവിക്കുഴിയില്‍ മോഷണം പതിവാകുന്നു ; ജനങ്ങള്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: പയ്യനാമണ്‍ അടവിക്കുഴിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം വര്‍ധിക്കുന്നു. പ്രദേശത്തെ മൂന്നിലേറെ വീടുകളില്‍ നിന്നും കിണറിന്റെ മോട്ടോറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. ആള്‍ത്താമസമില്ലാതിരുന്ന വീടിന്റെ പിന്‍വാതില്‍ ചവിട്ടി പൊളിച്ച് ഇതിനുളില്‍ ഉണ്ടായിരുന്ന ചെമ്പ് പാത്രങ്ങളും മോഷ്ടാക്കള്‍ അപഹരിച്ചു. രാത്രി സമയങ്ങളില്‍ ഈ പ്രദേശത്തിന് പുറത്ത് നിന്നുള്ളവരും ഇവിടെ വന്നുപോകുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്രയധികം മോഷണം നടന്നിട്ടും മോഷ്ടാക്കളെ പിടികൂടുവാനും കഴിഞ്ഞിട്ടില്ല. ഒട്ടേറെ വിലപിടിപ്പുള്ള വസ്തുക്കളും ഈ ഭാഗത്തെ വീടുകളില്‍ നിന്നും മോഷണം പോയിട്ടുണ്ട്.

പയ്യനാമണ്‍ ജംഗ്ഷനില്‍ നിന്നും കുറച്ച് ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ പലയിടങ്ങളും വിജനമായി കിടക്കുന്നതും മോഷ്ടാക്കളുടെ ശല്യം വര്‍ധിപ്പിക്കുന്നു. ഇത്രയധികം മോഷണങ്ങള്‍ നടന്നതോടെ രാത്രി സമയങ്ങളില്‍ ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും ഇപ്പോള്‍ ഭയമാണ്. പലയിടത്തും സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തതും വലിയ ഭീഷണിയാകുന്നു. പ്രദേശത്ത് പോലീസ് രാത്രികാല പരിശോധനകള്‍ ശക്തമാക്കേണ്ടത് ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...