വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളറടയിലും പരിസരങ്ങളിലും മോഷണം വ്യാപകമാകുന്നു. കാരമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് കവര്‍ച്ച നടന്നത്. നേരത്തെ പ്രദേശത്ത് മറ്റ് ചില സ്ഥാപനങ്ങളും വീടുകളിലും മോഷണം നടന്നിരുന്നു. പലചരക്ക് കടയിൽ ഒരു ലക്ഷം രൂപയോളം നാശനഷ്ടമാണ് വിലയിരുത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകള്‍ മുഴുവനും കവര്‍ന്നു. കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല.

നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...