കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ രാജ്യത്തിന്റെ 77 മത് റിപ്പബ്ലിക് ദിനാഘോഷവും അമ്മയ്ക്കൊരുമ്മ പദ്ധതിയുടെ 26 മത് ദിന സംഗമവും ജനപ്രതിനിധികൾക്ക് സ്നേഹാദരവും സമ്മാനിച്ചു. റിപ്പബ്ലിക് ദിനാഘോഷവും കോന്നി പഞ്ചായത്ത് പരിധിയിലെ തൃതല പഞ്ചായത്ത് അംഗംങ്ങൾക്കുള്ള സ്നേഹാദരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. മാതാപിതാക്കളെ വീടുകളിൽ തന്നെ സംരക്ഷിക്കണം എന്ന സന്ദേശം വിദ്യാർത്ഥികളിലേക്കും യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും പകർന്നു നൽകുന്നതിന്റെ ഭാഗമായി പത്തനാപുരം ഗാന്ധിഭവന്റ നേതൃത്വത്തിൽ ആരംഭിച്ച അമ്മയ്‌ക്കൊരുമ്മ പദ്ധതിയുടെ 26ദിനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി അമ്പിളി നിർവഹിച്ചു.

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്നേഹാദരവിനോപ്പം ഗാന്ധിഭവന്റെ പദ്ധതിയായ അയൽ വീട്ടിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ സമ്മാനിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ മെമ്പർ എസ് സന്തോഷ് കുമാർ, കലഞ്ഞൂർ ശ്രീമഹാദേവക്ഷേത്രം മേൽശാന്തി ജിതേഷ് രാമര് പോറ്റി, കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി, വാർഡ് മെമ്പർ പ്രവീൺ പ്ലാവിളയിൽ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, മുൻ മെമ്പർ തോമസ് കാലായിൽ, റിട്ട. ഫോറെസ്റ്റ് ഓഫീസർ ചിറ്റാർ ആനന്ദൻ, മുൻ മെമ്പർ നുഹ് മുഹമ്മദ്, ബ്ലോക്ക് മെമ്പർ സൗദാ ബീഗം, കോന്നി പഞ്ചായത്ത് മെമ്പർമാരായ കെ പി ശിവദാസ്, തോമസ് വർഗീസ്, സുജിത് ബാലഗോപാൽ, എന്നിവർ ആശംസകൾ അറിയിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ എസ് അജീഷ് സ്വാഗതവും ദേവലോകം വികസന സമിതി അംഗം മനോജ് പുളിവേലിൽ നന്ദിയും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...