Saturday, February 1, 2025 6:37 am

പത്തനംതിട്ടയിൽ മോഷണം പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഴയ ബസ്സ് സ്റ്റാന്റിലെ കച്ചവട സ്ഥാപനങ്ങൾ കുത്തി തുറന്ന് നടത്തുന്ന മോഷണങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. ഇവിടെ പ്രവർത്തിക്കുന്ന ജെം ടെയിലേഴ്സ്, ഗുരുവായൂർ പർപ്പടക സ്റ്റോർ , ആദം ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളിലെ പൂട്ട് കുത്തി തുറന്നാണ് കവർച്ച നടത്തിയിട്ടുള്ളത്. തയ്ക്കാൻ സൂക്ഷിച്ചിരുന്ന തുണികളും പർപ്പടക കടയിൽ നിന്നും 5000 രൂപയും മോഷ്ടിക്കപ്പെട്ടു. ആദം ട്രേഡിംഗ് കട അടിച്ച് തകർത്ത് താഴ് പൊട്ടിച്ച നിലയിലുമാണ് ഉള്ളത്.

കടകൾ അടച്ച് പോയി കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ല. പോലീസ് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുകയും സി സിടിവി  കാമറ സ്ഥാപിക്കുകയും കേടായ തെരുവ് വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് വൈസ് പ്രസിഡന്റ് ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി, ജില്ലാ ട്രഷറാർ ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഷിബു ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ...

വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ക്ക് തടവും പിഴയും

0
സുല്‍ത്താന്‍ബത്തേരി : വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ക്ക് തടവും...

അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തി

0
മലപ്പുറം : തിരൂരിൽ അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വിജയവാഡയിൽ കണ്ടെത്തി....

കേന്ദ്ര ബജറ്റ് ഇന്ന് ; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം

0
ദില്ലി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല...