പത്തനംതിട്ടയിൽ മോഷണം പെരുകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പഴയ ബസ്സ് സ്റ്റാന്റിലെ കച്ചവട സ്ഥാപനങ്ങൾ കുത്തി തുറന്ന് നടത്തുന്ന മോഷണങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു. ഇവിടെ പ്രവർത്തിക്കുന്ന ജെം ടെയിലേഴ്സ്, ഗുരുവായൂർ പർപ്പടക സ്റ്റോർ , ആദം ട്രേഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളിലെ പൂട്ട് കുത്തി തുറന്നാണ് കവർച്ച നടത്തിയിട്ടുള്ളത്. തയ്ക്കാൻ സൂക്ഷിച്ചിരുന്ന തുണികളും പർപ്പടക കടയിൽ നിന്നും 5000 രൂപയും മോഷ്ടിക്കപ്പെട്ടു. ആദം ട്രേഡിംഗ് കട അടിച്ച് തകർത്ത് താഴ് പൊട്ടിച്ച നിലയിലുമാണ് ഉള്ളത്.

കടകൾ അടച്ച് പോയി കഴിഞ്ഞാൽ സ്ഥാപനങ്ങൾക്ക് യാതൊരു സുരക്ഷിതത്വവും ലഭിക്കുന്നില്ല. പോലീസ് രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുകയും സി സിടിവി  കാമറ സ്ഥാപിക്കുകയും കേടായ തെരുവ് വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മാക്കാർ ഉദ്ഘാടനം ചെയ്തു.  യൂണിറ്റ് വൈസ് പ്രസിഡന്റ് ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി, ജില്ലാ ട്രഷറാർ ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഷിബു ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞെട്ടിച്ച് ക്രോസ് വോട്ടിങ്; ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം

0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി. ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി...

സെന്‍സസ് : പത്തനംതിട്ട ജില്ലയില്‍ ഇതുവരെ സ്വയം വിവരം നല്‍കിയത് 4123 പേര്‍

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരം നല്‍കല്‍ ജില്ലയില്‍ പുരോഗമിക്കുന്നു....

തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘം ഏനാത്ത് പോലീസിന്റെ പിടിയില്‍

0
ഏനാത്ത്: തമിഴ്നാട്ടില്‍ നിന്നുള്ള വന്‍ കവര്‍ച്ചാ സംഘത്തെ അടൂര്‍ ഏനാത്ത് പോലീസ്...

വായനദിന – മാസാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന്

0
പത്തനംതിട്ട : പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്,...