ഒഴുക്കില്‍പെട്ട ആദിവാസി ബാലനായി തിരച്ചിൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍: ഗ്രാമ്പിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആദിവാസി ബാലനുവേണ്ടി തിരച്ചില്‍ തുടരുന്നു. കുടംപുളി ശേഖരിക്കാന്‍ ഗ്രാമ്പി വനത്തില്‍ പോയി മടങ്ങിവരുന്ന വഴിയിലാണ് അജിത്തിനെ (12) കാണാതാകുന്നത്.പിതാവ് മാധവനും മാതാവ് ഷൈലക്കുമൊപ്പമായിരുന്നു കുട്ടി വനത്തിലേക്ക് പോയത്. പുഴ മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പെട്ടത്. വെള്ളിയാഴ്ച വൈകീട്ടുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മൂന്ന് കിലോമീറ്ററോളം വനത്തിലൂടെ യാത്ര ചെയ്താലേ കുട്ടി ഒഴുക്കില്‍പെട്ട ഭാഗത്ത് എത്താനാകൂ. വെള്ളിയാഴ്ച ഇരുട്ടിയതോടെ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു.എന്‍.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ സംഘം സംയുക്തമായി ശനിയാഴ്ചയും തിരച്ചില്‍ നടത്തി. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ ഏഴ് മുതല്‍ തിരച്ചില്‍ നടത്തി. ഒരുസംഘം പരുന്തുംപാറക്ക് താഴെ ഭാഗത്തും ഒരുസംഘം പുറക്കയം ഭാഗത്തുമാണ് തിരയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...