മയക്കു ഗുളികകളുമായി യുവാവും യുവതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തുറവൂര്‍: മയക്കു ഗുളികകളുമായി ബൈക്കിലെത്തിയ യുവാവിനെയും യുവതിയേയും എക്‌സൈസ് പിടികൂടി. എറണാകുളം മണക്കുന്നം കൊച്ചുപറമ്പില്‍ വിഷ്ണു (25), തിരുവാങ്കുളം പാലത്തിങ്കല്‍ വീട്ടില്‍ സൂര്യപ്രഭ (18) എന്നിവരാണ് കുത്തിയതോട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 5.30 ന് തുറവൂര്‍ ജംഗ്ഷനില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. മാനസികരോഗത്തിന് ചികിത്സയിലുള്ളവരുടെ ചീട്ട് ഉപയോഗിച്ച്‌ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വന്‍തോതില്‍ ഇവര്‍ ഗുകളികകള്‍ വാങ്ങിയിരുന്നതായി എക്‌സൈസ് പറഞ്ഞു.

എക്‌സൈസിന്റെ വാഹനം വരുന്നത് കണ്ടയുടനെ തുറവൂരിലെ ഒരു മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ ബൈക്കുമായി നില്‍ക്കുകയായിരുന്ന വിഷ്ണുവും സൂര്യപ്രഭയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 50 മയക്ക് ഗുളികകള്‍ കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ഓംകാര്‍ നാഥ്, സിവില്‍ ഓഫീസര്‍മാരായ ഷെഫീഖ്, ബിനു, ഡ്രൈവര്‍ സന്തോഷ്, വനിതാ സി.ഇ.ഒ റംഷി അറയ്ക്കല്‍, റഹിം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം; ഡോ. റാമിന്റെ അറസ്റ്റിൽ നിർദ്ദേശവുമായി ഹൈക്കോടതി

0
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...