പരുമലയില്‍ ക്ഷേത്രത്തിലും വ്യാപാര സ്ഥാപനങ്ങളിലുo മോഷണം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പരുമല തിക്കപ്പുഴയില്‍ വന്‍ മോഷണം. ക്ഷേത്രത്തിലും മൂന്ന് വ്യാപാര സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മാന്നാര്‍ പരുമല തിക്കപ്പുഴ തിരുവാര്‍മംഗലം ശിവക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും ഉരുളിയും മോഷ്ടാക്കള്‍ അപഹരിച്ചു. ശ്രീകോവില്‍ കുത്തിതുറക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. കാണിക്കവഞ്ചിയും കുത്തിതുറക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന് സമീപമുള്ള ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറിയിലും മോഷണം നടന്നു. ഗ്രില്ല് തകര്‍ത്ത് അകത്ത് കയറി ഷട്ടര്‍ പൂട്ട് തകര്‍ത്ത് നാലായിരം രൂപയോളമാണ് മോഷ്ടാക്കള്‍ അപഹരിച്ചത്.

മോഷ്ടാക്കള്‍ ഇവിടെ നിന്നും എടുത്ത് കുടിച്ച സോഫ്റ്റ് ഡ്രിംഗ്സിന്‍റെ ഒഴിഞ്ഞ കുപ്പികള്‍ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരി വിജയ ബേക്കറിയിലും മോഷണം നടന്നു. പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മേശവലിപ്പ് ഉള്‍പ്പടെയാണ് മോഷ്ടിച്ചത്. പുലര്‍ച്ചേ ഒരു മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിന് മുന്‍പും തിക്കപ്പുഴയിലെ കടകളില്‍ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പോലീസ് എത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...