കര്‍ട്ടന്‍ വില്‍ക്കാനെത്തിയ സംഘം 35 പവന്‍റെ ആഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കര്‍ട്ടന്‍ വില്‍ക്കാനെന്ന വ്യാജേനെയെത്തിയ സംഘം മോഷണം നടത്തിയതായി പരാതി. കറ്റോട് വല്യവീട്ടില്‍ പടി സാബു ഏബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കറ്റോട് സ്വദേശിയുടെ വീട്ടില്‍ നിന്നു 35 പവന്‍റെ ആഭരണങ്ങള്‍ ആണ് മോഷണം പോയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെ ആണ് കേസിനാസ്പദമായ സംഭവം. ഈ സമയം സാബുവിന്‍റെ മരുമകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിടിന്‍റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്.

മരുമകള്‍ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാല്‍ക്കണിയുടെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തി. മോഷണത്തിന് പിന്നില്‍ അയല്‍വാസിയുടെ വീട്ടില്‍ കര്‍ട്ടന്‍ വില്‍പനക്കെത്തിയ സംഘമാണെന്നാണ് സൂചന. വീട്ടിലെ ഷെഡ്ഡില്‍ അപരിചിതനായ ഒരാള്‍ നില്‍ക്കുന്നത് അയല്‍വാസിയായ കൊച്ചുമോളുടെ മകന്‍ ജസ്റ്റിന്‍ കണ്ടിരുന്നു. ഉടന്‍ തന്നെ സാബുവിന്‍റെ വീട്ടിലെത്തി ഈ കാര്യം അറിയിച്ചു. തുടര്‍ന്ന് സാബുവിന്‍റെ മരുമകളും കുഞ്ഞുമോളും ചേര്‍ന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് മോഷണം അറിഞ്ഞത്. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...