വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് തര്‍ക്കം ; യുവാക്കളെ കുത്തിക്കൊല്ലാന്‍ ശ്രമം ; പ്രതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : വാഹനത്തിനു സൈഡ് കൊടുക്കാത്തതിൽ നടന്ന തർക്കത്തിനൊടുവിൽ യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ ഇരവിപുരം പോലീസ് പിടികൂടി. താന്നി ലക്ഷ്മീപുരംതോപ്പിൽ സിമിൻ (26), ഇയാളുടെ ബന്ധു മയ്യനാട് കാക്കോട്ടുമൂല ഷാജിഭവനിൽ സാജൻ യേശുദാസ് (36) എന്നിവരാണ് അറസ്റ്റിലായത്.

വാളത്തുംഗൽ സ്വദേശികളായ സെയ്ദലി, ഷംനാദ്, ഷെഫീൻ, നസീം എന്നിവർക്കാണ് പരിക്ക്. താന്നി തീരദേശറോഡിലൂടെ ഇവർ കാറിൽ പോകുമ്പോൾ പിക്കപ്പ് വാനിൽ യാത്രചെയ്ത സിമിനും യേശുദാസും കാറിനു വശംകൊടുത്തില്ല. ഇത് ചോദ്യംചെയ്ത കാർയാത്രക്കാരെയാണ് ഇവർ ആക്രമിച്ചത്. സ്ക്രൂഡ്രൈവർകൊണ്ട് കഴുത്തിനുകുത്തി കൊല്ലാൻ ശ്രമിച്ചതായാണ് കേസ്. ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇരവിപുരം പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...