പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവും പിന്നീട് കവര്‍ച്ച നടന്ന വീട്ടിലെ കിടപ്പു മുറിയില്‍ പ്രത്യക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : ദിവസങ്ങള്‍ക്കു മുമ്പ് തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹാജിയാര്‍ വളവിലെ വീട്ടില്‍നിന്ന് പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവും കവര്‍ച്ച നടന്ന വീട്ടിലെ കിടപ്പു മുറിയില്‍ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി 21നാണ് തെഞ്ചീരി അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടില്‍നിന്ന് നാലര പവന്‍ സ്വര്‍ണവും 72,000 രൂപയും മോഷണം പോയത്. വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യ കുളി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച ആഭരണവും പണവും മോഷണം പോയതറിയുന്നത്. പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് എത്തി കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും പ്രത്യക്ഷപ്പെട്ടത്.

രാത്രിയില്‍ മുറിയുടെ ജനല്‍പാളി തുറന്നിട്ട നിലയിലായിരുന്നു. രാത്രി എട്ടരയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുറന്നിട്ട ജനല്‍പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാവാമെന്ന നിഗമനത്തിലാണ് വീട്ടുകാര്‍. സ്വര്‍ണവും പണവും ലഭിച്ചതറിഞ്ഞ് സ്ഥലത്ത് പോലീസും വിരലടയാള വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു. പണവും സ്വര്‍ണവും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...