വിസ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ പലരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിസ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ പലരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പരാതി. ആരോപണ വിധേയനായ പാസ്റ്റര്‍ ബാബുജോണിന്റെ തിരുവല്ലയിലെ വീട്ടിലേക്ക് തട്ടിപ്പിനിരയായവര്‍ വ്യാഴാഴ്ച മാര്‍ച്ച്‌ നടത്തും. വിവിധ ജില്ലകളില്‍നിന്നായി 45ല്‍ അധികം പേരില്‍നിന്ന് രണ്ടുകോടി തട്ടിയെടുത്തതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശുര്‍, ഇടുക്കി ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ചാരിറ്റി വിസയുടെ പേരിലാണ് പാസ്റ്റര്‍ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണംവാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് തിരുവല്ല, കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ്. ബാബു ജോണ്‍ ഇപ്പോഴും വീട്ടില്‍ വരാറുണ്ട്. ബാബു ജോണിന്റെയും ജയചന്ദ്രന്റെ പേരിലുള്ള അക്കൗണ്ടിലും ബാബുജോണിന്റെ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും അക്കൗണ്ടുകളിലേക്കാണ് രണ്ടരലക്ഷം രൂപ മുതല്‍ എട്ടുലക്ഷം വരെ ഓരോരുത്തരും നിക്ഷേപിച്ചത്. പണമായും നല്‍കിയിട്ടുണ്ട്. 2021ല്‍ ബാബുജോണും ഭാര്യയും ചേര്‍ന്ന് പണം ചോദിച്ച്‌ ചെന്നവരെ മര്‍ദ്ദിച്ച സംഭവുമുണ്ട്. പോലീസ് അനാസ്ഥ തുടരുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പലിശക്ക് പണമെടുത്താണ് പണംനല്‍കിയത്. കൊല്ലം ജില്ലയില്‍ ചവറ സ്വദേശിനി സ്മിത അഞ്ചുലക്ഷം രൂപായാണ് കൊടുത്തത്. പലിശ കൊടുക്കാന്‍ നിര്‍വാഹമില്ലാതെ 2021ല്‍ സ്മിത ആത്മഹത്യചെയ്തു. അവരുടെ കുടുംബത്തിന്റെ സ്ഥിതി ഇപ്പോള്‍ ദയനീയമാണ്. ബാബുജോണിന്റെ കൈവശം അമേരിക്കന്‍ എംബസിയുടെ വ്യാജ സീലുകളും മറ്റു പലരേഖകളുമുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കാത്തപക്ഷം നിരാഹാരം ഉള്‍പ്പെടെ സമരപരിപാടി തുടങ്ങുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉഷാകുമാരി കുണ്ടറ, ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് ചവറ, ജിഷ്ണു വിജയന്‍ ചവറ എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല ; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും’...

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....