ചുങ്കപ്പാറയിലും പരിസരങ്ങളിലും മോഷണം പതിവാകുന്നു ; പോലീസ് നടപടി വൈകുന്നുവെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. വീടിന്റെ  മുറ്റത്തും ഷെഡുകളിലും സൂക്ഷിക്കുന്ന ഒട്ടുപാൽ വ്യാപകമായി മോഷണം പോകുന്നതായി പരാതി. കഴിഞ്ഞ ദിവസം ചുങ്കപ്പാറ പൊന്തൻപുഴ റോഡിൽ റബർ തോട്ടത്തിനുള്ളിലെ കെട്ടിടത്തിന്റെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് അവിടെ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടാക്കൾ അഹരിച്ചിരുന്നു. സമീപത്തു തന്നെ നിരവധിയിടങ്ങളില്‍ മോഷണ ശ്രമങ്ങളും നടന്നു. വർക്ക് ഷോപ്പുകളിലെ വാഹനങ്ങളിൽ നിന്നും ബാറ്ററി അഴിച്ചു കൊണ്ടുപോകുന്നതും പതിവാണ്. ചുങ്കപ്പാറയിലും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി മോഷണം നടക്കുകയാണ്.

മോഷണം ദിനംപ്രതി വർധിച്ചിട്ടും അധികാരികൾ ഉറക്കത്തിലാണ്. വിവിധ സ്ഥലങ്ങളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. വ്യാപാര കേന്ദ്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് മോഷണം പതിവായതോടെ വ്യാപാരികളും ആശങ്കയിലാണ്. പ്രദേശങ്ങളിൽ മദ്യപാനവും വിൽപ്പനയും നടക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...