ഗാന്ധിഭവന്‍ ദേവലോകത്തില്‍ കോന്നിയുടെ ‘അക്ഷരമുത്തശ്ശി’ യെ അനുസ്മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: പി.എൻ. പണിക്കർ നേതൃത്വം നൽകിയ ഗ്രന്ഥശാല പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല ലൈബ്രറികൾക്കും ലക്ഷക്കണക്കിന് പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്ത് സംസ്ഥാനത്തെ ഗ്രന്ഥശാലപ്രസ്ഥാനത്തിന് കരുത്ത് പകർന്ന മലയാളത്തിലെ ആദ്യ വനിതാ പുസ്തകപ്രസാധകയായിരുന്നു ‘കോന്നിയുടെ അക്ഷരമുത്തശ്ശി ‘ എന്ന് അറിയപ്പെട്ടിരുന്ന സുശീല ശേഖർ എന്ന് കലാ – സാഹിത്യനിരൂപകനും അതിവേഗചിത്രകാരനുമായ ഡോ.ജിതേഷ്ജി പറഞ്ഞു. മലയാളത്തിലെ ആദ്യ വനിതാപുസ്തക പ്രസാധകയും കോന്നി വീനസ് ബുക്ക് ഡിപ്പോ & പബ്ലിക്കേഷൻസ് കമ്യൂൺ മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖറിന്റെ ഒന്നാം ചരമാവാർഷിക ദിനാചരണം കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി കെ.കെ.എൻ.എം ഹൈസ്‌കൂൾ ഡയറക്ടർ ബോർഡ് അംഗം, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, മുൻ പത്തനംതിട്ട എം.എൽ.എ. എം.രവീന്ദ്രനാഥിന്റെ സഹോദര പത്നി, കോന്നി ശാന്തി തീയേറ്ററിന്റെ ആദ്യ ഉടമ, ശാന്തി സിനിമാ നിർമ്മാണ കമ്പനിയുടെ മാനേജിംഗ് പാർട്ണർ, എൻ.എസ്.എസ് വനിതാ സമാജം പ്രസിഡന്റ് എന്നിങ്ങനെ കോന്നിയുടെ സാമൂഹ്യ -സാംസ്കാരിക രംഗങ്ങളിൽ സജീവ സാനിദ്ധ്യമായിരുന്നു സുശീലാ ശേഖർ. ഗാന്ധിഭവൻ വികസനസമിതി ചെയർമാൻ ജി.മോഹൻദാസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത, കോന്നി ഗാന്ധിഭവൻ ദേവലോകം സെക്രട്ടറി അജീഷ് സുകുമാരപിള്ള, ശ്യാമദാസ്, വീനസ് ബുക്സ് പബ്ലിക്കേഷൻസ് മാനേജർ ഉണ്ണിമായ, റിട്ടയേർഡ് സബ് രജിസ്ട്രാർ എം.രമണിയമ്മ, എം.ശിവാനി, ജെ. നിരഞ്ജൻ എന്നിവർ സംസാരിച്ചു. സുശീല ശേഖറിന്റെ സ്മരണാർത്ഥം സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി വായനമത്സരവും സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. ഗാന്ധിഭവൻ ദേവലോകം ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി മൈലപ്ര ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...