കോന്നിയിലെ മോഷണങ്ങൾ ; ഡിജിപിക്ക് കത്ത് നൽകാൻ താലൂക്ക് വികസന സമിതി തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണകേസുകളില്‍ പോലീസിന് പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കുവാന്‍ കോന്നി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കോന്നിയില്‍ നടന്ന മോഷണ കൃത്യങ്ങളില്‍ കോന്നി പോലീസ് അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് നടപടി. പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം കോന്നിയില്‍ പെട്രോള്‍ പമ്പില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ മാത്രമാണ് കോന്നി പോലീസ് പിടികൂടിയത്. എന്നാല്‍ ഇതിന് മുന്‍പ് വെട്ടൂരില്‍ രണ്ട് വീടുകളിലും പ്രമാടം പഞ്ചായത്തിലെ വട്ടകുളഞ്ഞിയിലും വീടുകളില്‍ നടന്ന മോഷണത്തില്‍ സ്വര്‍ണ്ണവും പണവും അപഹരിച്ചിട്ടും പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞില്ല .ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഡിജിപിക്ക് കത്ത് നല്‍കുവാന്‍ കോന്നി താലൂക്ക് വികസന സമിതി തീരുമാനിച്ചത്.

വകയാര്‍ കെ എസ് ഈ ബി സെക്ഷന്‍ ഓഫീസില്‍ ജീവനക്കാര്‍ പൊതു ജനങ്ങളുടെ പരാതിക്ക് കൃത്യമായ നടപടി എടുക്കുന്നില്ല എന്നും പരാതി അറിയിക്കാന്‍ വിളിച്ചാല്‍ പോലും ജീവനക്കാര്‍ മോശമായി സംസാരിക്കുന്നു എന്നും താലൂക്ക് വികസന സമിതി കുറ്റപ്പെടുത്തി. മാത്രമല്ല വകയാര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ നിന്നും എ ഇ യോഗത്തില്‍ പങ്കെടുക്കാത്തതിന് എതിരെയും കോന്നി എം എല്‍ എ ആക്ഷേപമുന്നയിച്ചു. കുമ്മണ്ണൂര്‍ ജെ വി ബി എല്‍ പി സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് ലക്ഷം രൂപ അനുവദിച്ചതായി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ സ്ഥിരമായി മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് വ്യാപകമാകുന്നു എന്നും ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ അറിയിച്ചു.

പൂവന്‍പാറ പാറ ഭാഗത്ത് സംസ്ഥാന പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓട നിര്‍മ്മിക്കാതെ വിട്ടുപോയ ഭാഗത്ത് ഓട നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നും ആവശ്യമുയര്‍ന്നു. കെ എസ് റ്റി പി ഓട നിര്‍മ്മാണം സംബന്ധിച്ച് കോന്നി റീച്ചില്‍ വ്യാപകമായ പരാതി ആണ് ഉയരുന്നത്. റോഡില്‍ നിന്നും ഓട ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആളുകള്‍ക്ക് കയറാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്നും താലൂക്ക് വികസന സമിതിയില്‍ അഭിയപ്രായമുയര്‍ന്നു. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോന്നി തഹല്‍സീദാര്‍ മഞ്ജുഷ കെ, പ്രൊജക്റ്റ് മാനേജര്‍ അലക്‌സ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...