തെക്കേമല -തുമ്പമണ്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം ; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : തെക്കേമല – തുമ്പമണ്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉത്ഘാടനം ചെയ്തു. കിഫ്ബി വഴി 50 കോടി രൂപ അനുവദിച്ചെന്നു പ്രഖ്യാപിക്കുകയും എന്നാല്‍ നാളിതുവരെ യാതൊരുവിധ നിര്‍മ്മാണപ്രവര്‍ത്തനവും നടത്താതെ എംഎല്‍എയും സര്‍ക്കാരും ജനങ്ങളെ കബിളിപ്പിക്കുകയാണെന്നും അനീഷ് വരിക്കണ്ണാമല പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു. വാര്‍ത്തകളിലൂടെ വികസനം നടത്തുന്ന ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ്ജിന്റെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ ഇനിയും വിമുഖത കാട്ടിയാല്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് യൂത്ത് കോണ്‍ഗ്രസ് നേത്രുത്വം നല്‍കുമെന്ന് ജിതിന്‍ രാജ് പറഞ്ഞു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി ചെറിയാന്‍ മാത്യു, ഡിസിസി അംഗം ജേക്കബ് സാമുവേല്‍, ടെറിന്‍ ജോര്‍ജ്, റെന്നി രാജു, ജെബിന്‍ എന്നിവര്‍ പ്രസംഗിച്ചു. ബെന്നി കുഴിക്കാലാ, ഷിബു കാഞ്ഞിക്കല്‍, സാലി ലാലു, റോസമ്മ മത്തായി, സോണി ഗംഗാധരന്‍, തോമസ് വര്ഗീസ്, ജസ്റ്റിന്‍ കോയിക്കലേത്തു. വി സി ജോസഫ്, സുജ, മെല്‍വിന്‍, ആന്റോ വര്ഗീസ്, ബിജോ കുഴിക്കാലാ, ലിബു, ലാലു പുന്നക്കാട്, ശിലിന്‍, ജിജോ, അനൂപ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...