പ്രതിപക്ഷത്തെ ഒതുക്കാന്‍ ഓണ്‍ലൈന്‍ കമ്മിറ്റികളുമായി പെരുനാട്‌ ഗ്രാമപഞ്ചായത്ത് ; ബിജെപി അംഗങ്ങള്‍ പ്രസിഡന്റിനെ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മിറ്റികള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്നതിനെതിരെ ബിജെപി ഉപരോധം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പഞ്ചായത്ത് ഹാളില്‍ കമ്മിറ്റി കൂടാനുള്ള സാഹചര്യം നിലനില്‍ക്കെ ഇതിന് വിപരീതമായി ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രം നടത്തുന്നതിനെതിരെ ബിജെപി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ ഓഫീസിനു മുമ്പില്‍ നടത്തിയ  ഉപരോധ സമരം  പതിനാലാം വാര്‍ഡ് മെമ്പറും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയായ അരുണ്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു.

പെരുനാടിന്റെ പലഭാഗങ്ങളിലും ഇന്റര്‍ നെറ്റ് കവറേജ് ലഭ്യമല്ല. അതിനാല്‍ എല്ലാ അംഗങ്ങളുടെയും  അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇപ്പോള്‍ കഴിയുന്നില്ല. പഞ്ചായത്ത് സെക്രട്ടറിവരെ പ്രസിഡണ്ടിന്റെ ഈ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നിഷേധിക്കുകയാണ് ഉണ്ടായത്. കമ്മിറ്റികളില്‍ അവതരിപ്പിക്കാത്ത വിഷയങ്ങള്‍ പോലും മിനിറ്റ്‌സില്‍ എഴുതി ചേര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...