Thursday, March 28, 2024 11:01 pm

തേക്കുതോട്ടം മുക്ക് – എം എൽ എ പടി റോഡിൽ ജനങ്ങൾക്ക് ദുരിത യാത്ര

For full experience, Download our mobile application:
Get it on Google Play

കോന്നി : ആരുവാപ്പുലം തേക്കുതോട്ടം മുക്ക് എം എൽ എ പടി റോഡിന്റെ തകർച്ച നാട്ടുകാരെ വലക്കുന്നു. ഭുവനെശ്വരി പടിയിലെ ചപ്പാത്ത് ഭാഗം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. റോഡിന് ഇരുവശവും ഓട നിർമ്മിക്കാത്തതിനാൽ മഴക്കാലത്ത് വെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി നിൽക്കുന്നതാണ് റോഡ് തകർച്ചക്ക് കാരണമാകുന്നത് എന്ന് നാട്ടുകാർ പറയുന്നു. പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാണ്. വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്ര പോലും ഇവിടെ ദുരിതപൂർണ്ണമാണ്.

Lok Sabha Elections 2024 - Kerala

ചപ്പാത്തിലൂടെ കയറി ഇറങ്ങുന്ന വാഹനങ്ങൾ വെള്ളം കയറി നിന്ന് പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രയും അപകട സാധ്യത ഉള്ള റോഡിൽ ഇത് തിരിച്ചറിയാൻ അധികൃതർ അപായ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ഇതേ അവസ്ഥയാണ് രാധപടി പുളിഞ്ചാണി റോഡിന്റെയും. മൂന്ന് കിലോമീറ്ററോളം ദൂരം വരുന്നതും പുനലൂർ മൂവാറ്റുപുഴ പാതയിൽ ബന്ധിക്കുന്നതുമായ റോഡിൽ തകർച്ച നേരിടാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴിയാണ് കടത്തി വിടുന്നത്. മുൻപ് എം എൽ എ ഫണ്ടിൽ നിന്ന് പണം അനുവദിച്ച് റോഡ് നിർമ്മാണം ആരംഭിച്ചിരുന്നു എങ്കിലും ഇടക്ക് വെച്ച് ഇതും നിർത്തി. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ വലിയ പ്രതിഷേധത്തിൽ ആണ് നാട്ടുകാർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ പമ്പിന്റെ മേൽക്കൂര ഇടിഞ്ഞ് വീണു ; 3 പേര്‍ക്ക് ദാരുണാന്ത്യം

0
ചെന്നൈ : ആൽവാർപെട്ടിൽ പമ്പിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേര്‍...

നാമനിർദ്ദേശ പത്രിക : ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

0
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ...

കുടുംബ വഴക്ക് ; ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്

0
പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്. പന്തളത്ത് ഇന്ന് വൈകിട്ട്...

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

0
തൃശൂർ : പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി...