തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിവാഹം കഴിഞ്ഞിട്ട് മൂന്നു മാസം തികയുന്നതിനു മുൻപാണ് ഹരിതയുടെ ബന്ധുക്കൾ അനീഷിനെ വെട്ടി കൊലപ്പെടുത്തിയത്. കേസില്‍ ഹരിതയുടെ അമ്മാവന്‍ സുരേഷ് ഒന്നാം പ്രതിയും അച്ഛന്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. മേല്‍ജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് വിവാഹം ചെയ്‌തെന്ന കാരണത്താല്‍ അമ്മാവനും അച്ഛനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയെന്നാണു കേസ്. വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനകം തന്നെ നിരവധിത്തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറി. പെയിന്റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂള്‍ പഠനകാലം മുതല്‍ പ്രണയത്തിലായിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...