കേന്ദ്രസർക്കാർ സർവിസിൽ ഒഴിഞ്ഞു കിടക്കുന്നത് 12 ലക്ഷത്തോളം ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ കു​തി​ച്ചു​യ​രു​മ്പോ​ഴും ഒ​ഴി​വു​ള്ള 12 ല​ക്ഷ​ത്തോ​ളം ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. കേ​ന്ദ്ര സ​ർ​ക്കാ​റി​ലെ​യും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ​ർ​വി​സു​ക​ളി​ലാ​യി 2022 മാ​ർ​ച്ച് 31 വ​രെ മാ​ത്രം 9,83,028 ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​താ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ച​ത്. ആ​കെ​യു​ള്ള 40,46,921 അം​ഗീ​കൃ​ത ത​സ്തി​ക​യി​ൽ 30,63,893 എ​ണ്ണ​ത്തി​ൽ മാ​ത്ര​മേ ജീ​വ​ന​ക്കാ​രു​ള്ളൂ. 2023 ആ​ഗ​സ്റ്റി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ഒ​ഴി​വു​ക​ൾ ഏ​ക​ദേ​ശം 12 ല​ക്ഷ​ത്തോ​ള​മാ​യി​ട്ടു​ണ്ട്. വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് പ​ക​രം നി​യ​മ​നം ന​ട​ത്താ​ൻ മോ​ദി​സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​ത്ര​യും ഒ​ഴി​വു​ക​ൾ ഉ​ണ്ടാ​കാ​ൻ കാ​ര​ണം.

2022 മാ​ർ​ച്ച് വ​രെ ഗ്രൂ​പ് ബി​യി​ൽ ഗ​സ​റ്റ​ഡ്​ ഇ​ത​ര ത​സ്തി​ക​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്-97,999. ഗ്രൂ​പ് ബി ​ഗ​സ​റ്റ​ഡ് ത​സ്തി​ക​ക​ളി​ലാ​ക​ട്ടെ 16 ശ​ത​മാ​നം ഒ​ഴി​വു​ക​ളു​ണ്ട്. ഗ്രൂ​പ് എ​യി​ൽ 23 ശ​ത​മാ​ന​വും ഗ്രൂ​പ് സി ​യി​ൽ 24 ശ​ത​മാ​ന​വും ത​സ്തി​ക​ളി​ൽ ആ​ളി​ല്ല. 2022 മാ​ർ​ച്ച് 31 വ​രെ റെ​യി​ൽ​വേ​യി​ലെ 15.07 അം​ഗീ​കൃ​ത ത​സ്തി​ക​ക​ളി​ൽ ജോ​ലി​യു​ള്ള​ത് 11.98 ല​ക്ഷ​ത്തി​നാ​ണ്. മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ ത​സ്തി​ക​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ റെ​യി​ൽ​വേ​യി​ൽ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. പ്ര​തി​രോ​ധ​രം​ഗ​ത്ത് 5.77 ല​ക്ഷം ത​സ്തി​ക​യു​ള്ള​തി​ൽ 3.45 ല​ക്ഷ​ത്തി​ൽ മാ​ത്ര​മാ​ണ് ജീ​വ​ന​ക്കാ​രു​ള്ള​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...