Thursday, January 16, 2025 1:17 pm

മുഖത്തെ ചുളിവുകള്‍ മാറാന്‍ വീട്ടില്‍ തന്നെ ഉണ്ട് പരിഹാരം

For full experience, Download our mobile application:
Get it on Google Play

മുഖത്തെ ചുളിവുകള്‍ മാറാനും ചര്‍മത്തിന് ഉറപ്പ് നല്‍കാനും ചില വിദ്യകള്‍ നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാം. കറ്റാര്‍വാഴ ഉപയോഗിയ്ക്കുന്ന ഒരു ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാം. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒന്നാണിത്. ഇതിനായി വേണ്ടത് കറ്റാര്‍വാഴ, പനിനീര്, ഉരുളക്കിഴങ്ങ് എന്നിവയാണ്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാര്‍ വാഴ ചര്‍മത്തിനു നല്‍കുന്നു. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തികച്ചും ശുദ്ധമായ ഒന്നാണിത്. ഇതു കൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് മികച്ചതും. ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. സൂര്യാഘാതമേൽക്കുന്നതു തടയാനും കരുവാളിപ്പിനുമെല്ലാം ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്.ഇതിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമെല്ലാമുണ്ട്.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് പരിസ്ഥിതി മലിനീകരണത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള കേടുപാടുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ആന്റി ഓക്സിഡൻറുകൾ നിറഞ്ഞതിനാൽചുളിവുകൾ അകറ്റുവാനും ഇത് സഹായിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയ വിറ്റാമിൻ സിചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ വരകളും ചുളിവുകളും കുറയ്ക്കാനും സഹായകരമാണ്. ഉരുളക്കിഴങ്ങിന്റെ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, മറ്റ് പാടുകൾ, വടുക്കൾ എന്നിവ കുറയ്ക്കുന്നു. ഏത് ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് റോസ് വാട്ടര്‍. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും റോസ് വാട്ടര്‍ പരിഹാരം നല്‍കും.ചര്‍മ്മത്തിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഇത് ചര്‍മ്മത്തിലെ അധിക എണ്ണ ഉത്പാദനത്തെയും നിയന്ത്രിക്കുന്നു. റോസ് വാട്ടറിന് ആൻ്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട് മുഖക്കുരു മാറ്റാനും റോസ് വാട്ടര്‍ സഹായിക്കും.അടഞ്ഞു പോയ സുഷിരങ്ങളില്‍ നിന്ന് അടിഞ്ഞുകൂടിയ എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു മികച്ച ക്ലെന്‍സറായും ടോണറായും ഇത് പ്രവര്‍ത്തിക്കുന്നു.

ഇത് തയ്യാറാക്കാന്‍ വേണ്ടത് കറ്റാര്‍ വാഴയുടെ പള്‍പ്പാണ്. ഇത് മിക്‌സിയില്‍ അടിച്ചെടുക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അതും മിക്‌സിയില്‍ വേറെ അരയ്ക്കാം. ഈ ഉരുളക്കിഴങ്ങിന്റെ നീര് അല്‍പനേരം അടച്ചു വയ്ക്കുക. അപ്പോള്‍ അടിയില്‍ അതിന്റെ സ്റ്റാര്‍ച്ച് രൂപാന്തരപ്പെടും. മുകളിലെ നീര് മാറ്റുക. സ്റ്റാര്‍ച്ച് മാത്രമെടുത്ത് ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍ കലര്‍ത്തുക. അല്‍പം പനിനീരും ചേര്‍ക്കാം. ഇത് നല്ലതുപോലെ ഇളക്കാം. വേണമെങ്കില്‍ അല്‍പം വൈററമിന്‍ ഇ ഓയില്‍ കൂടി ചേര്‍ക്കാം. പ്രത്യേകിച്ചും വരണ്ട ചര്‍മമെങ്കില്‍. ഇത് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഐസ് ക്യൂബുകളാക്കാം. ഇതില്‍ നിന്നും ഐസ്‌ക്യൂബ് എടുത്ത് ഒരു നേര്‍ത്ത തുണിയില്‍ പൊതിഞ്ഞ് ദിവസവും മുഖത്ത് മസാജ് ചെയ്യാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന ; ആരോപണത്തിൽ ഉന്നതതല അന്വേഷണം തുടങ്ങി

0
കൊച്ചി : ലൈംഗിക അധിക്ഷേപക്കേസിൽ റിമാൻഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി...

ദേശീയ ഗെയിംസ് : കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി: 28ന് ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ...

ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദം : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തി കോൺഗ്രസ്...