ടര്‍ഫുകളില്‍ രാത്രികാലത്ത് നടക്കുന്ന വിനോദങ്ങളുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ടര്‍ഫുകളില്‍ രാത്രികാലത്ത് നടക്കുന്ന വിനോദങ്ങളുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായതോടെയാണ് ഈ സൂചനകളിലേക്ക് വെളിച്ചം വീശുന്ന വിവരം ലഭിച്ചത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നതിനിടെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ഉപ്പള നയാബസാര്‍ സ്വദേശിയായ കെ. മുഹമ്മദ് ഇംതിയാസിനെ (29) അറസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്.

ഹൊസബെട്ടു വില്ലേജില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ വെച്ചാണ് രാസലഹരി വിഭാഗത്തില്‍പ്പെട്ട 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് പിടിയിലായത്. കാസര്‍കോട് ജില്ലയിലെ വിവിധ ടര്‍ഫുകളിലും മറ്റും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിന് കൊണ്ടുവന്ന രാസലഹരിയാണ് പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...