പിണറായിയെ പോലെ മാധ്യമങ്ങൾ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല : വെള്ളാപ്പള്ളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ കാത്തിരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേവോളം കാത്തിരുന്നുവെന്നും ഇനി ആറോളം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അത് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ആരായാലും അവര്‍ പ്രഖ്യാപിക്കുന്നത് നമ്മള്‍ സ്വീകരിക്കണമല്ലോ. പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ല. പിണറായി വരുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പിണറായി പത്ത് കൊല്ലം ഭരിച്ചു. മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങള്‍ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തില്‍ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ പിണറായി ചെയ്തു. പലതും അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല ഭരണം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ആശംസിച്ചു. സിപിഐഎം നേതാവ് എ എം ആരിഫിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന ആളാണ് ആരിഫെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...