സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഇത്രയധികം ദ്രോഹിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല : അഡ്വ.എ. സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഇത്രയധികം ദ്രോഹിച്ച ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വ.എ. സുരേഷ് കുമാർ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി എസ് സലീം നയിക്കുന്ന ദക്ഷിണ മേഖല“ജീവിത സമര യാത്രയുടെ” ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം മുമ്പുള്ള പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ല. രണ്ടാം പിണറായി സർക്കാർ തയ്യാറാക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും നടപ്പിലാക്കിയില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.

ജീവനക്കാരെ കൊടി പിടിപ്പിക്കാനും രാഷ്ട്രീയം കളിപ്പിക്കാനും മാത്രമാണ് പത്ത് വർഷക്കാലം പിണറായി സർക്കാർ ഉപയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആറന്മുള നിയോജക മണ്ഡലം പ്രസിഡണ്ട് എം ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. റെനീസ് മുഹമ്മദ്, എസ് മധുസൂദനൻ പിള്ള, അയത്തിൽ തങ്കപ്പൻ, ചെറിയാൻ ചെന്നീർക്കര, എം പി മോഹനൻ, മീരപിള്ള, എലിസബത്ത് അബു, എം അസീസുകുട്ടി, മായശ്രീ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...