തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണ് സർവീസ് സംഘടനകൾ പരാതിപ്പെടുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പോലീസ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളക്കുള്ളസർവീസ് വോട്ട് കഴിഞ്ഞ 31 മുതലാണ് ആരംഭിച്ചത്.

ഇതിനായി സംസ്ഥാനത്താകെ 154 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ പലയിടത്തും ബാലറ്റ് എത്തിയില്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, എട്ടാം തീയതി വരെ പോസ്റ്റല്‍ വോട്ടുചെയ്യാമെന്നും അർഹതപ്പെട്ട ഒരാളുടെയും വോട്ട് നഷ്ടപ്പെടില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പോസ്റ്റൽ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരാതികൾ പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...