നാരായണപുരം ചന്തയിലെ കാടുകൾ തെളിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നാരായണപുരം ചന്തയിൽ ആധുനിക മത്സ്യ മാർക്കറ്റിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലം ഇഴജന്തുക്കളുടെ താവളമാകുന്നതായി നാട്ടുകാരുടെ പരാതി. മിനി എം സി എഫ് പ്രവർത്തിക്കുന്നതിന് സമീപം കാടുപിടിച്ചു കിടക്കുന്ന ഭാഗത്താണ് നാട്ടുകാർ മാലിന്യം ഉപേക്ഷിക്കുന്നത്. അതിനാൽ തന്നെ ഈ ഭാഗം ഇഴജന്തുക്കളുടെ താവളമായി മാറുകയാണ്. പുറത്തുനിന്നും ചാക്കിൽ കെട്ടിയാണ് ആളുകൾ രാത്രികാലങ്ങളിൽ മത്സ്യ മാംസാവിശിഷ്ടങ്ങൾ അടക്കം ഇവിടെ ഉപേക്ഷിക്കുന്നത്. പഴയ ശുചിമുറിയും ഇവിടെ കാട് കയറി കിടക്കുന്നുണ്ട്. ചന്തക്കുള്ളിൽ വരുന്ന നാട്ടുകാർക്കും ചന്തയിലെ കച്ചവടക്കാർക്കും ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മൽസ്യ മാംസാവശിഷ്ടങ്ങൾ അഴുകുന്ന ദുർഗന്ധം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പല തവണ കോന്നി ഗ്രാമ പഞ്ചായത്തിനോട് കാടുകൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഇത് ചെവികൊള്ളുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. ഇതിന് സമീപത്തായാണ് കെ എസ് ആർ റ്റി സി ഡിപ്പോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കാക്കയും തെരുവ് നായകളും മാലിന്യങ്ങൾ ഇവിടെ നിന്നും വലിച്ചുകൊണ്ട് പോയി ജലാശയങ്ങളിൽ ഇടുന്നു എന്നും പരാതിയുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...